വിദേശം

യുദ്ധകാഹളം മുഴക്കുന്ന ഇമ്രാന് ഓഫിസിലെ കറണ്ട് ബില്ല് അടക്കാന്‍ പോലും പണമില്ല!


ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ യുദ്ധകാഹളം മുഴക്കുകയും മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്യുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫ്യുസ് ഊരാന്‍ വൈദ്യുതി വകുപ്പ്. ഇമ്രാന്‍ ഖാന്റെ ഓഫീസിലെ വൈദ്യുത ബില്ല് അടക്കാന്‍ പോലും പാകിസ്ഥാന്‍ സര്‍ക്കാരിനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുത കണക്ഷന്‍ ഉടന്‍ വിച്ഛേദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് ഇസ്ലാമാബാദ് വൈദ്യുത വിതരണ കമ്പനി ആഗസ്റ്റ് 28ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നല്‍കിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുത കമ്പനിക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് 41 ലക്ഷം നല്‍കാനുണ്ടെന്നും, പണം അടയ്ക്കുന്നതിനായി നിരന്തരം നോട്ടീസ് അയയ്ക്കാറുണ്ടെന്ന് വൈദ്യുത വിതരണ കമ്പനി അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ല് അടക്കാത്തത് ആദ്യത്തെ സംഭവമല്ലെന്നും, ഇനിയും ഇത് തുടരുകയാണെങ്കില്‍ വൈദ്യുത ബന്ധം ഉടന്‍ വിച്ഛേദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാകിസ്ഥാന്‍ . ഇതിന്റെ ഭാഗമായി രാജ്യത്തെ പൗരന്‍മാരെല്ലാം തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഭരണകൂടത്തെ അറിയിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. കൂടാതെ പ്രതിരോധ വിഹിതത്തില്‍ കുറവു വരുത്താനും പാക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

രാജ്യത്തിന്റെ പൊതുകടം 14.25 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. നികുതിയുടെ ഭൂരിഭാഗം തുകയും കടം വീട്ടാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഇമ്രാന്‍ അറിയിച്ചിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions