കെറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബുകാര്‍ ഹോളിഡെ ഒഴിവാക്കി 800 പൗണ്ട് നല്‍കി , ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രളയ സഹായം 3099 പൗണ്ട് പിന്നിട്ടു
നന്മയുടെ ഉറവകള്‍ വറ്റുന്നില്ല എന്നതിന്റെ തെളിവാണ് കെറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബുകാര്‍ കാണിച്ചു തന്നത്. അവര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ പണം നാട്ടില്‍ കവളപ്പാറയിലും പുത്തുമലയിലും വേദന അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കു നല്‍കികൊണ്ട് മലയാളി സമൂഹത്തിനു തന്നെ മാതൃകയായി .
എല്ലാവരും ഒരേ മനസോടെയാണ് അത്തരം ഒരു തീരുമാനം കൈകൊണ്ടതെന്ന് ക്ലബിനു നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് സിബു ജോസഫ്, സെക്രട്ടറി ജോം മാക്കില്‍ ,ട്രഷറര്‍ ലെനോ ജോസഫ്, മനോജ് മാത്യു ,അബു വടക്കന്‍ എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ എറണാകുളത്തുള്ള പത്തുസെന്റ് സ്ഥലം പ്രസിഡന്റ് സിബു ജോസഫ് നല്‍കി മാതൃകയായിരുന്നു.
ഇടുക്കി ചാരിറ്റിക്ക് ഇതുവരെ 3099 പൗണ്ട്. ലഭിച്ചു കളക്ഷന്‍ നാളെ (വെള്ളിയാഴ്ച)അവസാനിക്കുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു . സഹകരിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഈ രണ്ടു സ്ഥലത്തുള്ളവരുമായി ബന്ധപ്പെട്ടു അര്‍ഹിക്കുന്നവരെ കണ്ടെത്തികഴിഞ്ഞു എന്നാണ് അറിയുന്നത് . കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുന്നതാണ്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് , ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
സാബു ഫിലിപ്പ്- 07708181997 ടോം ജോസ് തടിയംപാട് -07859060320 ,സജി തോമസ് -07803276626.