അസോസിയേഷന്‍

ഓള്‍ യു.കെ. ചീട്ടുകളില്‍ മല്‍സരം സൗത്താംപ്ടണില്‍ വച്ച് നവംബര്‍ 22,23,24 തീയതികളില്‍

മല്‍സരം റമ്മി, ലേലം ഇനങ്ങളില്‍ ഒന്നാം സമ്മാനം 555 പൗണ്ട് വീതം

സൗത്താംപ്ടന്‍: മലയാളികളുടെ പ്രിയപ്പെട്ട ഗെയിമായ ചീട്ടുകളി മല്‍സരത്തിന് സൗത്താംപ്ടണില്‍ വേദി ഒരുങ്ങുന്നു. സൗത്താംപ്ടണ്‍ മാര്‍വല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് നവംബര്‍ 22,2324 തീയതികളിലാണ് മലയാളികളുടെ ആഭിമുഖ്യത്തില്‍ ഓള്‍ യു.കെ. ചീട്ടുകളി മല്‍സരം സംഘടിപ്പിക്കുന്നത്. റമ്മി,ലേലം ഇനങ്ങളിലായിരിക്കും വാശിയേറിയ മല്‍സരം. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 555 പൗണ്ടും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 222 പൗണ്ടും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 111 പൗണ്ടും സമ്മാനമായി നല്‍കും. ഹാംഷെയര്‍ കിങ്‌സ് ഇലവനാണ് മല്‍സരം സംഘടിപ്പിക്കുന്നത്. 2015 മുതല്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഘടിപ്പിക്കുന്ന ചീട്ടുകളി മല്‍സരത്തിന്റെ തുടര്‍ച്ചയായാണ് ചീട്ടുകളി ഇത്തവണ സൗത്താംപ്ടണിലേക്ക് എത്തുന്നത്. ഇരുന്നൂറ്റി അമ്പതോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇരുപതോളം ടീമുകള്‍ ഓരോ തവണയും മല്‍സരത്തിന് എത്താറുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.വളരെ പൊഫഷണല്‍ ആയിട്ടാണ് മല്‍സരം സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ ആഘോഷപരിപാടിപോലെയാണ് ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തിന് ക്രമീകരണങ്ങള്‍ നടത്തുന്നത്. യു.കെ.യുടെ ഏതു ഭാഗത്തു നിന്നുമുള്ള മലയാളി ടീമുകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. മല്‍സരത്തിന് എത്തുന്നവര്‍ക്കായി മുറികള്‍ ഇതിനോടകം ബുക്കു ചെയ്തിട്ടുണ്ട്. കൂടാതെ മല്‍സരം നടക്കുന്ന മൂന്നു ദിവസങ്ങളിലും വിഭവ സമൃദ്ധവും രുചികരവുമായ കേരള വിഭവങ്ങള്‍ ലൈവായി പാചകം ചെയ്തു നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മല്‍സരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് ജോമി ജോയി( ഫോണ്‍ 07956095689), ടിനു ജോയി (ഫോണ്‍ 07446949072) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions