വിദേശം

ഇറാനെ പ്രകോപിപ്പിച്ചു സൗദിയില്‍ യുഎസ് സൈനിക വിന്യാസം


ഇറാന്‍ - സൗദി വിഷയം കത്തിച്ചു അമേരിക്ക.മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികള്‍ക്കുമുള്ള വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ സൗദിയിലെ പൊതുമേഖല എണ്ണകമ്പനിയായ അരാംകോയിലുണ്ടായ അത്യാഹിതമാണ് പുതിയ വിഷയം. ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇത് ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

ഹൂതികളുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ പ്രേരക ശക്തി ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തുവന്നിരുന്നു. സൗദിയില്‍ വ്യോമപ്രതിരോധമൊരുക്കിയ അമേരിക്കയ്ക്കും ഹൂതികളുടെ ആക്രമണം തിരിച്ചടിയായിരുന്നു. സൗദിക്ക് വേണമെങ്കില്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നല്‍കാമെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രസ്താവിച്ചതും അമേരിക്കയ്ക്ക് നാണക്കേടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ സൈനികരെ അമേരിക്ക അയക്കുന്നത്.

തനിക്ക് ഇറാനെ തകര്‍ക്കാന്‍ പട്ടാളത്തെ അയക്കാന്‍ രണ്ട് മിനുറ്റ് മതിയെന്നും എന്നിട്ടും താന്‍ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ആണ് ട്രംപ് പറഞ്ഞത്. ഇറാന്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ട്രംപ് സൗദിയിലേക്കും യുഎഇയിലേക്കും കൂടുതല്‍ പട്ടാളത്തെ അയച്ചിരിക്കുന്നത്.

അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്നുമുണ്ടാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് അതേ നാണയത്തിലാണ് ഇറാനും മറുപടി നല്‍കുന്നത്, ഇത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിക്കുന്നുണ്ട്. തങ്ങളെ തോണ്ടിയാല്‍ അതു കടുത്ത യുദ്ധത്തിലേ കലാശിക്കുകയുള്ളുവെന്ന ഭീഷണിയും ഇറാന്‍ മുഴക്കിയിട്ടുണ്ട്.

പാട്രിയോട്ട് മിസൈല്‍ ബാറ്ററികളും മികച്ച റഡാറുകളും അടക്കമുള്ള യുദ്ധോപകരണങ്ങളും യുഎസ് മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് മറ്റ് യുഎസ് ഒഫീഷ്യലുകള്‍ സൂചനയേകുന്നത്.



  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions