Don't Miss

നഗ്നദൃശ്യം പകര്‍ത്തി പ്രവാസിയില്‍നിന്ന് അരക്കോടി തട്ടാന്‍ ശ്രമിച്ച യുവതിയടക്കം പിടിയില്‍


കൊച്ചി: പ്രവാസി വ്യവസായിയെ യുവതിക്കൊപ്പം നിറുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയില്‍ ചെയ്ത് അരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍ . കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളോര വെള്ളക്കടവ് മുണ്ടയോട്ട് സവാദ് (25),എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വര്‍ഗീസ് (26), കണ്ണൂര്‍ സ്വദേശികളായ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം പുല്‍ക്കൂല്‍ വീട്ടില്‍ അസ്കര്‍ (25), കടന്നപ്പള്ളി കുട്ടോത്ത് വളപ്പില്‍ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് 'ബ്ളൂ ബ്ളാക്ക്മെയിലിംഗ്' കേസില്‍ സെന്‍ട്രല്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.

ഖത്തറില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയെ കുടുക്കിയത്. സവാദാണ് ബ്ളാക്മെയിലിംഗിന്റെ മുഖ്യ ആസൂത്രകന്‍ . ഖത്തറില്‍ ജോലി ചെയ്‌തിരുന്ന മേരി വര്‍ഗീസ് ഫേസ്ബുക്കിലൂടെ വ്യവസായിക്ക് സന്ദേശം അയച്ചു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. ഇയാളെ കുടുക്കാന്‍ മേരി വര്‍ഗീസ് ഖത്തറിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. വ്യവസായി എത്തുന്നതിന് മുമ്പേ സവാദ് മുറിയില്‍ കാമറ സജ്ജീകരിച്ചിരുന്നു. മുറിയിലെത്തിയ വ്യവസായിയുടെ വസ്‌ത്രങ്ങള്‍ പ്രതികള്‍ ഊരിമാറ്റി നഗ്നയായ മേരിക്കൊപ്പം നിറുത്തി ചിത്രങ്ങള്‍ പകര്‍ത്തി. നാട്ടിലേക്ക് മടങ്ങിയ വ്യവസായിയുടെ മൊബൈല്‍ ഫോണിലേക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തു. 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്രയും തുക നല്‍കാനില്ലാതിരുന്നതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച വ്യവസായി സുഹൃത്തുമായി സംസാരിച്ചു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിക്ക് പരാതി നല്‍കി.

പൊലീസ് ഖത്തറിലുള്ള സുഹൃത്തുകള്‍ വഴി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വാടകയ്‌ക്ക് എടുത്തിരുന്ന മുറി കണ്ടെത്തി. മുറി എടുത്തിരിക്കുന്നവരെക്കുറിച്ചും വിവരം ലഭിച്ചു. പ്രതികള്‍ എവിടെയുണ്ടെന്ന് മനസിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം 30,000 രൂപ വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് നല്‍കി. പണം പിന്‍വലിച്ചത് കണ്ണൂര്‍ തളിപ്പറമ്പിലെ എ.ടി.എമ്മില്‍ നിന്നാണെന്ന് മനസിലായതോടെ പൊലീസ് അവിടേക്ക് തിരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഒഫായിരുന്നു. ഇവര്‍ രഹസ്യമായി ഉപയോഗിക്കുന്ന ഫോണ്‍നമ്പര്‍ ലഭിച്ചതോടെ പൊലീസ് പിന്തുടര്‍ന്നു. കണ്ണൂരില്‍ നിന്ന് ബംഗളുരൂവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് മനസിലാക്കിയ പൊലീസ് പിന്നാലെ കൂടി. യാത്രയ്‌ക്കിടയില്‍ മടിക്കേരിയിലെ ലോഡ്ജില്‍ താമസിക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിരവധി മലയാളികളെ ബ്ളൂ ബ്ളാക്ക്മെയിലിംഗിനിരയാക്കി പണം തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. വിശദമായി ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ വാങ്ങും.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions