അസോസിയേഷന്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ സഹായം വയനാട്ടിലും വിതരണം ചെയ്തു


ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി വയനാടിനു അനുവദിച്ചിരുന്ന 125000 രൂപ എട്ടു പേര്‍ക്കായി സാമൂഹിക ,മത നേതാക്കളുടെ സാനൃതൃത്തില്‍ വീതിച്ചു നല്‍കി ,അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി 50000 രൂപ ,നാലുവര്‍ഷമായി തളര്‍ന്നു കിടക്കുന്ന ബാബു 25000 രൂപ, വേലായുധന്‍ 10000 രൂപ ,വെങ്കിടേഷ് 10000 രൂപ ,യേശു ഉണ്ണികൃഷ്ണന്‍ 7000 രൂപ, ഉഷ ബാബു 8000 രൂപ, പ്രീജ 5000 രൂപ, പ്രിജിഷ് സന്തോഷ്‌കുമാര്‍ 1000 രൂപ എന്നിങ്ങനെയാണ് 1250000 രൂപയുടെ സഹായം വീതിച്ചു നല്‍കിയത് ഇവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കാന്‍ സഹായിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി )യാണ്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് ( 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നല്‍കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിരുന്നത് . അതില്‍ കവളപ്പാറയിലെയും ഇടുക്കിയിലെയും കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തുകകള്‍ വിതരണം ചെയ്തിരുന്നു അതിന്റെ വാര്‍ത്തയും പ്രസിധികരിച്ചിരുന്നു . .

കവളപ്പാറയില്‍ നല്‍കിയ സഹായം മൂന്ന് കുടുംബങ്ങള്‍ക്ക് വീതിച്ചു പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട് കരുണാകരന്‍ പിള്ള കൈമാറി . വസന്ത 50000 രൂപ ,സീന 50000 രൂപ,അല്ലി ജെനിഷ് 25000 എന്നിങ്ങനെയാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ടുമായി ആലോചിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത് .അവിടെ പണം എത്തിച്ചുകൊടുക്കുവാന്‍ സഹായിച്ചത് ബെര്‍മിങ്ങമില്‍ താമസിക്കുന്ന സുനില്‍ മേനോന്റെ ഭാരൃപിതാവ് നിലബൂര്‍ സ്വദേശി വാസുദേവന്‍ നായരാണ് ,അദേഹവും പരിപാടിയില്‍ പങ്കെടുത്തു.

ഇടുക്കിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഇടുക്കി, മഞ്ഞപ്പാറ സ്വദേശി മാനുവല്‍ ആക്കതോട്ടിയില്‍ , കാന്‍സര്‍ രോഗിയായ തടിയംമ്പാട് സ്വദേശി ബേബി പുളിക്കല്‍ എന്നിവര്‍ക്ക് 14000 രൂപ വീതം സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇന്നലെ കൈമാറി .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions