ലിവര്‍പൂള്‍ മലയാളി സമൂഹം ഓണം ഉണ്ടപ്പോള്‍ ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷന്‍ സെന്ററായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണം കെങ്കേമമായി
കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്‌റ്റോണ്‍ ടൗണ്‍ ഹാളില്‍ മതസഹോദരൃത്തിന്റെ സന്ദേശമുയര്‍ത്തി അരങ്ങേറിയ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിഗംഭീരമായി.
കല ,കായിക മത്സരങ്ങള്‍കൊണ്ടും ജനകീയ പങ്കാളിത്വം കൊണ്ടും മികച്ചതായിരുന്നു ലിമയുടെ ഓണം .
രാവിലെ കുട്ടികളുടെ മത്സരങ്ങളോടുകൂടി ആരംഭിച്ച പരിപാടി ,പിന്നിട് വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വഴിമാറി.
12 മണിക്ക് ആരംഭിച്ച വിഭവ സമര്‍ത്ഥമായ ഓണസന്ധൃക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെ നേതൃത്തത്തില്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട് കല പരിപാടികള്‍ക്കു തുടക്കമിട്ടു . പരിപാടിക്ക് സ്വാഗതമേകികൊണ്ട് ജോയിന്റ് സെക്രെട്ടെറി ബിജു ജോര്‍ജ് സംസാരിച്ചു. ആന്റോ ജോസ് ഓണസന്ദേശം നല്‍കി ,
ഫസക്കെര്‍ലി വനിതകള്‍ അവതരിപ്പിച്ച ഡാന്‍സ് എല്ലാവരുടെയും കൈയടിനേടി. GCSC, A ലെവല്‍ പരികഷകളില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ചു ,യുക്മ വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയ ലിവര്‍പൂള്‍ ടീമിനു ഉപഹാരം നല്‍കി ലിമ പ്രസിഡണ്ട് ഇ ജെ കുര്യാക്കോസ് ആദരിച്ചു ,
പരിപാടികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്രഷര്‍ ബിനു വര്‍ക്കി സംസാരിച്ചു .പങ്കെടുത്ത എല്ലാവര്‍ക്കും വളരെ സന്തോഷകരമായ ഒരു ദിനം ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലിമ സെക്രെട്ടറി എല്‍ദോസ് സണ്ണി പറഞ്ഞു.