അസോസിയേഷന്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണാഘോഷം കെ.സി.എ വര്‍ണ്ണോജ്ജ്വലമാക്കി


സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്‌ട്രേഡ് അസോസിയേഷനായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. 700 ലധികം പേര്‍ പങ്കെടു ത്ത ഓണാഘോഷം, കേരളീയ സംസ്‌കാരം വിളി േച്ചാതുന്ന നൃത്തവിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണം വര്‍ണ്ണോജ്ജ്വലമായി.
മനസില്‍ നിറയെ ആഹ്ലാദവും എന്നും ഓര്‍ത്തുവെക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10 മണിക്ക് മിനി ബാബുവിന്റേയും ജോബ് കറുകപറമ്പിലിന്റേയും ഷൈജു ജേക്കബിന്റേയും നേതൃത്വത്തില്‍ പൂക്കളമിട്ട് ആരംഭിച്ചു. ശേഷം നടന്ന പെതുസമ്മേളനം നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത് വൈസ് പ്രസിഡന്റ് ബിജൂ മാത്യൂസ് ആയിരുന്നു. പ്രസിഡന്റ് ചന്ദ്രിക ഗൗരി യുടെ അഭാവ ത്തില്‍ വൈസ് പ്രസിഡന്റ് ബിജൂ മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന യോഗത്തില്‍സെക്രട്ടറി സോക്രട്ടീസ് സ്വാഗതം പറയുകയും, മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയ റിട്ട: ഹൈസ്‌കൂള്‍ അധ്യാപിക വര്‍ഗ്ഗീസ് പുതുശേരി ആശംസകള്‍ അറിയിക്കുകയും ചെയ്തു. ജോ.ട്രഷറര്‍ സോഫി നൈജോ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ ട്രഷറര്‍ ജ്യോതിസ് ജോസഫ്, അക്കാദമി കോ-ഓഡിനേറ്റര്‍ബിജു മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

പൊതു സമ്മേളന ത്തിനു ശേഷം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അനില്‍ പുതുശേരിയുടെ നേതൃത്വ ത്തില്‍ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും, പുരുഷന്മാരുടെയും ആവേശോജ്ജ്വലമായ വടം വലി ഓണാഘോഷ ത്തിന് ഇരട്ടി മധുരമേകി.
അതേസമയം തന്നെ ഫുഡ് ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ജോസ് വര്‍ഗ്ഗീസിന്റെയും, സാബു അബ്രഹമിന്റെയും നേതൃത്വ ത്തില്‍ ചിന്നാസ് കേറ്ററിംഗ് ഓരുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂര്‍ണ്ണ സംതൃപ്തി ഏവര്‍ക്കും കൈവന്നു. തുടര്‍ന്ന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍മായ ബിനോയ് ചാക്കോയുടെയും റിന്റോ റോക്കിയുടെയും നേതൃത്വ ത്തില്‍ കേരള ക്ലാസ്സിക്കല്‍ ഫ്യൂഷ3 നൃ ത്ത വിരുന്നിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതോടു കൂടി കലാപരിപാടികള്‍ ആരംഭിച്ചു.

ദര്‍ശിക രാജശേഖര ത്തിന്റെയും കലാഭവ3 നൈസിന്റെയും ശിക്ഷണ ത്തില്‍ കെ.സി.എ അക്കദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കിഴടക്കി. സജി ജോസഫ് ചക്കാലയില്‍ മഹാബലിയായി വേഷമിട്ടു.പി.ആര്‍.ഒ. സുദീപ് അബ്രാഹം, എക്‌സിക്കുട്ടീവ്

അംഗങ്ങളായ ജോസ് ആന്റണി,സജി മ ത്തായി, റെജി ജോര്‍ജ്ജ്, രാജീവ് വാവ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടി ച്ചു.കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ ആഘോഷം ജനുവരി 4ന് നടക്കും.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions