അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളിസമൂഹത്തെ അഭിനന്ദിച്ച് വിരാള്‍ മേയര്‍


ലിവര്‍പൂള്‍ മലയാളി വോളിബോള്‍ പ്രേമികളുടെ നേതൃത്വത്തില്‍ വിരാളിലെ വുഡ് ചര്‍ച്ച് ഹൈ സ്പോര്‍ട്ട്സ് കംബ്ലെക്സില്‍ നടന്ന വോളിബോള്‍ മല്‍സരം മലയാളി സമൂഹത്തിനുതന്നെ അഭിമാനമായി. പരിപാടി ഉത്ഘാടം ചെയ്ത വിരാള്‍ മേയര്‍ ടോണി സ്മിത്ത് മലയാളി സമൂഹത്തിന്റെ കായിക പ്രേമത്തെ അഭിനന്ദിച്ച് കൊണ്ട് സംസാരിച്ചു. ഇത്തരം കായിക ,കല, പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലിന്റെ എല്ലാ പിന്തുണയും മേയര്‍ അറിയിക്കുകയും ചെയ്തു. മേയറോടോപ്പം ഭാര്യയും കൗണ്‍സിലര്‍ ടോണി നോബറിയും സന്നിഹിതരായിരുന്നു .ആശംസകള്‍ അറിയിച്ചുകൊണ്ട്‌ ആന്റോ ജോസ് ,ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി എല്‍ദോ സണ്ണി എന്നിവര്‍ സംസാരിച്ചു .

കേരള കള്‍ച്ചറല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് വോളിബോള്‍ മത്സരം അരങ്ങേറിയത്. ആറു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഐര്‍ലന്‍ഡില്‍ എത്തിയ മുന്‍ ഇന്ത്യന്‍ ആര്‍മിയുടെ കളികാരന്‍ പ്രിന്‍സ് നേതൃത്വം കൊടുത്ത ടീം ഒന്നാം സമ്മാനം നേടി ,രണ്ടാം സമ്മാനം കേയിംബ്രിഡ്‌ജില്‍ നിന്നും ടെന്നി നേതൃത്വം കൊടുത്ത ടീം നേടിയപ്പോള്‍ മൂന്നാം സമ്മാനം സാബു ജോണ്‍ നേതൃത്വം കൊടുത്ത ലിവര്‍പൂള്‍ ടീം നേടി .


ബെസ്റ്റ് ഓഫെന്‍ഡറായി പ്രിന്‍സിനെയും ,കാണികളുടെ ഇഷ്ട്ടതാരമായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള ബിജുവും ,ബെസ്റ്റ് ഡിഫന്ററായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള കിരണേയും തിരഞ്ഞെടുത്തു .പരിപാടിയിലെ എടുത്തു പറയേണ്ട കാര്യം കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ഒരു ചെറിയ കടയില്‍ നിന്നും അവര്‍ക്ക് ലഭിച്ച 150 പൗണ്ട് അവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ക്കു നല്‍കി എന്നതാണ്.

കുട്ടികളുടെ ഈ ശ്രമത്തിനു നേതൃത്വം കൊടുത്തത് ഇമ്മാനുവല്‍ എന്ന വിദ്യാര്‍ഥിയാണ് .
പരിപാടികളുടെ നടത്തിപ്പിനായി ഒട്ടേറെപ്പേര്‍ സഹായിച്ചിരുന്നു അവര്‍ക്കെല്ലാം സഘാടകരായ ജോഷി ജോസഫ്‌ ,സാബു ജോണ്‍ എന്നിവര്‍ നന്ദി അറിയിച്ചു. വരും വര്‍ഷങ്ങളില്‍ പൂര്‍വാധികം ഭംഗിയായി കായിക ,കലാ മത്സരങ്ങള്‍ മലയാളി സമൂഹത്തിനുവേണ്ടി സംഘടിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു .

ജാതി മത ,വ്യത്യാസങ്ങള്‍ മറന്നു മനുഷൃനെ ഒന്നിപ്പിക്കുന്ന ഒന്നാണ് സ്പോര്‍ട്സ്. ഇത്തരം കല ,കായിക ,പരിപാടിയിലൂടെ മാനുഷൃസ്നേഹവും സാമൂഹിക ഐകൃവും ഊട്ടിഉറപ്പിക്കുക എന്നതാണ് ഉദേശിക്കുന്നതെന്നു ജോഷിയും സാബുവും പറഞ്ഞു .
പരിപാടികളുടെ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫിള്‍ ടിക്കെറ്റ് മത്സരത്തില്‍ ഷിനു ,എല്‍സി ,തൊമ്മന്‍ എന്നിവര്‍ സമ്മാനം നേടി




  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions