അസോസിയേഷന്‍

ദേശീയ തല ചിത്രരചനാ മത്സരവുമായി യുക്മ സാംസ്‌ക്കാരികവേദി


പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മക്ക് വേണ്ടി, യുക്മാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കപ്പെടുന്നു. യു കെ മലയാളികള്‍ക്ക് വേണ്ടി, സംഘടനാ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക്, നിശ്ചിത പ്രായപരിധിയില്‍ വരുന്ന, യു കെ യില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്നതാണെന്ന് ചിത്രരചനാ മത്സര വിവിരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് യുക്മ സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി പറഞ്ഞു.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. എട്ട് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ സബ് ജൂനിയേര്‍സ് വിഭാഗത്തിലും, പന്ത്രണ്ട് വയസ്സിനും പതിനേഴ് വയസ്സിനുമിടയില്‍ വരുന്നവര്‍ ജൂനിയര്‍ വിഭാഗത്തിലും, പതിനേഴ് വയസ്സിന് മുകളിലുള്ളവര്‍ സീനിയേഴ്‌സ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. സെപ്റ്റംബര്‍ 2019 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം നിശ്ചയിക്കുന്നത്. മത്സരങ്ങള്‍ക്ക് സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിരിക്കുന്നതല്ല.

രണ്ട് ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. ഒന്നാംഘട്ട മത്സരം അതാത് റീജിയണുകളില്‍ നടത്തപ്പെടുന്ന യുക്മ കലാമേളയോട് അനുബന്ധിച്ചായിരിക്കും സംഘടിപ്പിക്കുക. പ്രസ്തുത മത്സരങ്ങളില്‍ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്ന് പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനല്‍ മത്സരം മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയോടനുബന്ധിച്ചായിരിക്കും സംഘടിപ്പിക്കുക. മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര ഹാളില്‍ വച്ച് നല്‍കുന്നതാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. യുക്മ റീജിയണല്‍ കലാമേളകളോട് അനുബന്ധിച്ചായിരിക്കും മേഖലാതല മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ പന്ത്രണ്ടാം തീയ്യതി നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മത്സരങ്ങള്‍ ബോള്‍ട്ടനിലും സൗത്ത് ഈസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ റെഡിങ്ങിലും വച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബര്‍ ഇരുപത്തിയാറാം തീയ്യതി ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ മത്സരങ്ങള്‍ ബാസില്‍ഡണിലും, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ മത്സരങ്ങള്‍ ബര്‍മിംഗ്ഹാമിലും, യോര്‍ക്ക് ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ മത്സരങ്ങള്‍ ഹള്ളിലും, സൗത്ത് വെസ്റ്റ് റീജിയണ്‍ മത്സരങ്ങള്‍ ഓക്‌സ്‌ഫോര്‍ഡിലും വച്ച് നടത്തപ്പെടുന്നതാണ്.

യുക്മ സാംസ്‌ക്കാരികവേദി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തില്‍ കഴിവും അഭിരുചിയുമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും, മറ്റുള്ളവരെ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, സാംസ്‌ക്കാരികവേദി രക്ഷാധികാരി സി എ ജോസഫ്, സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍മാരായ തോമസ് മാറാട്ടുകളം, ജെയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മത്സരങ്ങളുടെ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌ക്കാരികവേദി കലാവിഭാഗം കണ്‍വീനര്‍ ജിജി വിക്റ്റര്‍ (07450465452), സാംസ്‌ക്കാരികവേദി ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602), സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി (07979188391) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. റീജിയണല്‍ മത്സരങ്ങള്‍ നടത്തപ്പെടുന്ന സ്ഥലത്തിന്റെ അഡ്രസ്സ് മാധ്യമങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും.

  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions