വിദേശം

ട്രംപിനെതിരെ ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്റ് നടപടി തുടങ്ങി


ന്യൂയോര്‍ക്ക്: പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്തെന്ന പേരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി പ്രതിപക്ഷമായ ഡൊമോക്രാറ്റ് പാര്‍ട്ടി. ഉക്രൈന്‍ പ്രസിഡന്റായ വ്ലാദിമര്‍ സെലന്‍സികെയെ മുന്‍ വൈസ് പ്രസിഡന്റായ ജോ. ബിഡനെയും മകനെയും അഴിമതിക്കേസില്‍ കുടുക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തി എന്നതാണ് ട്രംപിനെതിരെയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍കോള്‍ വിവരങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മുന്‍ വൈസ് പ്രസിഡന്റിനെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ സൈനികസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണപ്പെടുത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെമോക്രാറ്റ് നേതാവായ നാന്‍സി പെലോസി ഇംപീച്ച്മെന്റ് നടപടിക്കായി പാര്‍ലമെന്റിനെ സമീപിക്കുന്നത്. ഭരണഘടനാ ലംഘനമാണ് പ്രസിഡന്റ് നടത്തിയതെന്നാണ് നാന്‍സി പെലോസി പറയുന്നത്.

തന്റെ യു.എന്‍ സന്ദര്‍ശനം താറുമാറാക്കാനുള്ള കുതന്ത്രമാണ് ഡെമോക്രാറ്റുകളുടെ ഈ നീക്കം എന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. താനും സെലന്‍സ്‌കിയുമായി നടത്തിയത് സൗഹൃദസംഭാഷണമാണെന്നും ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണ രൂപം ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഇംപീച്ച്മെന്റിനുള്ള ഹര്‍ജി പരിഗണിക്കപ്പെട്ടാല്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് ബില്‍ പാസാകും. എന്നാല്‍ അവിടെ നിന്നും ട്രംപിന്റെ റിപബ്ലിക്കന്‍സിന് പ്രാതിനിധ്യം ഉള്ള സെനറ്റില്‍ ബില്‍ പാസാകുമോ എന്ന് സംശയമാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions