അസോസിയേഷന്‍

വാള്‍മയുടെ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായി

വാര്‍വിക് & ലമിങ്ടന്‍ മലയാളി അസോസിയേഷന്‍ (വാള്‍മ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടന്‍ കലാരൂപങ്ങള്‍ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്‌ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡണ്ട് ലിറ്റി ജിജോ യുടെ സാന്നിദ്ധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി. തുടര്‍ന്ന് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച വാള്‍മ പ്രസിഡണ്ട് ലൂയിസ് മേനാച്ചേരി സ്വാഗതവും, സെക്രട്ടറി ഷാജി മാത്യു നന്ദിയും പറഞ്ഞു.

ഓണഘോഷത്തിന്റെ സംഘാടക നേതൃത്വത്തിന്റെ ചുമതലയുള്ള നിശാന്ത് നന്ദകുമാറിന്റെ ചിട്ടയോടുള്ള പ്രവര്‍ത്തനം ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനു വളരെയേറെ സഹായിച്ചു. റിജ്വല്‍ ജോസഫ്, ജൂഹി ചെത്തിപ്പുഴ, ജോയല്‍ ജോണ്‍, ആന്‍ മരിയ ബിനു, തുടങ്ങിയവരാണ് അവതാരകരായി പരിപാടികളെ നിയന്ത്രിച്ചത്. ഓണാഘോഷത്തിന്റെ സംഘാടക സമിതിഭാരവാഹികളായ രേവതി അഭിഷേക്, റോഷിണി നിശാന്ത്, അനുകുരുവിള ടീമിന്റെ കലാവൈഭവത്തിന്റെയും നേതൃത്വമികവിന്റെയും, അര്‍പ്പണ മനോഭാവത്തിന്റെയും ഏറ്റവും മികച്ച അനുഭവമായിരുന്നു.

തിരുവാതിരകളിയും, റാംപ് വാക്കും, ഓണപ്പാട്ടും, നാല്‍പതോളം വരുന്ന കലാ പ്രതിഭകളുടെ വ്യത്യസ്ത കലാ രൂപങ്ങളും കൊണ്ട് ഓണാഘോഷം അതിന്റെ പാരമ്യത്തിലേക്കുയര്‍ന്നു. കൊച്ചു മിടുക്കി തെരേസാ റോമി യുടെ ഓണ സന്ദേശം കുട്ടികള്‍ക്ക് ഓണത്തെപ്പറ്റി കൂടുതല്‍ അറിയുന്നതിനു സാധിച്ചു. വാള്‍മാ യുടെ നാല്പ്‌തോളം വരുന്ന പ്രതിഭകളുടെ കലാ വിരുന്ന് ഒന്നിനൊന്നു മികച്ചതായിരുന്നു. അതിനു കഠിനാദ്ധ്വാനം ചെയ്ത അനു കുരുവിള, രേവതി, റോഷിനി ടീം സദസ്സിന്റെ കയ്യടി നേടി. അതു പോലെ പ്രോഗ്രാമില്‍ പങ്കെടുത്ത ഒരോ പ്രതിഭകളെയും. ഓണാഘോഷത്തിന്റെ തിലകക്കുറിയായ, കഥകളി കലാരൂപം ചേര്‍ത്തു വെച്ച ഓണപൂക്കളത്തിനു നേതൃത്വം നല്‍കിയതു നിശാന്ത് നന്ദകുമാര്‍ ,കുരുവിള , കൃഷ്ണപ്രസാദ്, സുമേഷ്‌കൃഷ്ണമൂര്‍ത്തി ,രെജീഷ് രാജന്‍, പൂക്കളത്തിനു പൂവ് നല്‍കി സഹായിച്ചത് ഷാജി ജോസ് , ഷീബാ സജീവ് എന്നിവരും ആണ്.

കെവിന്‍ സജിയുടെ മാവേലി മന്നന്‍ സദസ്സിനെ ഇളക്കിമറിച്ചു, റാഫിള്‍ ടിക്കറ്റ് വില്‍ക്കാന്‍ സ്വയം മുന്നോട്ടു വന്ന കൊച്ചു മിടുക്കന്‍ ജിയോ ജോണ്‍, കുമാരി തന്‍സു എന്നിവര്‍ പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു. പുരുഷ വനിതാ വടംവലി മത്സരങ്ങളെപ്പോലെ തന്നെ കുട്ടികളുടെ വടംവലി മത്സരവും വലിയ ആവേശത്തോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.

ജേക്കബ് കാറ്ററേഴ്‌സ് കവെന്‍ട്രി ഒരുക്കിയ വിഭവ സമ്യദ്ധമായ ഓണ സദ്യയ്ക്ക് ശേഷം മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാജപുരം സെയിന്റ് പയസ് ടെന്‍ത് കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു കീനാന്‍പറമ്പില്‍ ഓണാഘോഷത്തിന് സഹായിക്കുകയും സഹകരിച്ചവര്‍ക്കും സദസ്സിനും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനം ആലപിച്ചതോടെ ഓണാഘോഷത്തിനു സമാപനം കുറിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions