ബിസിനസ്‌

ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡര്‍ മിഷനുമായി ഡോ. ബോബി ചെമ്മണൂര്‍


ലോകസമാധാനദിനത്തോട് അനുബന്ധിച്ച് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍
ഗ്രൂപ്പ് ചെയര്‍മാനും മനുഷ്യസ്‌നേഹിയും യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്റെ വേള്‍ഡ് പീസ് അംബാസിഡര്‍ അവാര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ 1000 ല്‍ പരം വേള്‍ഡ് പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുക്കാം എന്ന മഹത്തരമായ കര്‍മ്മത്തിന് തുടക്കം കുറിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വേള്‍ഡ് പീസ് അംബാസിഡര്‍മാര്‍ വഴി സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് മുമ്പോട്ട് പോകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ന് യുവതിയുവാക്കള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കള്‍ പോലുള്ള മനുഷ്യനിര്‍മ്മിതമായ സാമൂഹിക വിപത്തുകളെയും നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന മറ്റ് അതിക്രമങ്ങളെയും ജാതിമതരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി എതിര്‍ത്ത് രാജ്യസമാധാനത്തിനും സഹിഷ്ണുതതയ്ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ‘ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ക്യാംപസുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ സമാധാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയാണ് 1000ല്‍ പരം മാധാനദൂതന്മാരെ സൃഷ്ടിച്ചെടുക്കുക എന്ന ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. സെപ്റ്റംബര്‍ 21 ന് ലോകസമാധാനദിനത്തില്‍ തുടങ്ങിയ ഈ മിഷന്‍ സമാധാനത്തിന്റെ സന്ദേശവാഹകനായ മാഹാത്മാഗാന്ധിയുടെജന്മദിനമായ ഒക്ടോബര്‍ 2 ന് തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ വിവിധപരിപാടികളോടെ സമാപിക്കും

പ്രസ്തുത ചടങ്ങില്‍ കേരളത്തിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും വേള്‍ഡ് പീസ് അംബാസിഡര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 1000 ല്‍ പരം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ സമ്മേളിക്കുകയും സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. ശേഷം അംബാസിഡര്‍മാര്‍ സമാധാന ചിഹ്നത്തിന്റെ ലോകത്തെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു കൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തും.


ചടങ്ങില്‍ ജീവകാരുണ്യസാമൂഹ്യരാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions