ബിസിനസ്‌

ഡോ ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ലോകസമാധാനത്തിനായി ആയിരം വേള്‍ഡ് പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുത്തതിന് 812 കി. മീ . റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. തിരഞ്ഞെടുക്കപ്പെട്ട പീസ് അംബാസിഡര്‍മാര്‍ ചേര്‍ന്ന് സമാധാന ചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. രാഷ്ട്ര പിതാവും സമാധാനത്തിന്റെ സന്ദേശ വാഹകനുമായ മഹാത്മാഗാന്ധിയുടെ 150ാം ജന്മ ദിനത്തില്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വേള്‍ഡ് പീസ് അംബാസിഡേഴ്‌സ് സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് തങ്ങളുടെ കര്‍മ്മ പഥത്തിലേക്ക് പ്രവേശിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ജഡ്ജ് സ്വപ്നില്‍ ഡാങ്കരിക്കറില്‍ നിന്നും റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഡോ ബോബി ചെമ്മണൂര്‍ ഏറ്റുവാങ്ങി.

മഹാത്മാഗാന്ധി മുന്നോട്ട് വച്ച അഹിംസയുടെ പാതയില്‍ കൂടി സഞ്ചരിച്ചുകൊണ്ട് സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുകയാണ് ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡേഴ്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന ഡോ ബോബി ചെമ്മണൂരിന്റെ മുദ്രാവാക്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions