യുകെയില്‍ അങ്ങോളമിങ്ങോളമുള്ള 51 യൂണിറ്റുകളെയും അണിനിരത്തി കൊണ്ട് യുകെകെസിഎ മറ്റൊരു കായിക മാമാങ്കത്തിന് വേദിയൊരുക്കു ന്നു. യുകെകെസിഎയുടെ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ലെസ്റ്ററിലെ റുഷിമീഡ് അക്കാഡമി സ്കൂള്‍ ആയിരിക്കും ഇപ്രാവശ്യം വേദിയാവുക.
രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിച്ച് 9. 30 ന് തന്നെ യൂണിറ്റുകള്‍ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം കൂടുതല്‍ ടീമുകളെ പ്രതീക്ഷിക്കുന്നതിനാല്‍ പ്രേക്ഷരെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാവും മത്സരങ്ങള്‍ പുരോഗമിക്കുക.
വിജയികളെ കാത്തിരിക്കുന്നത് ക്യാഷ് പ്രൈസ്കളായിരിക്കും. മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ എല്ലാ കായിക പ്രേമികളെയും ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്തു.
പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന യൂണിറ്റുകള്‍ യുകെകെസിഎ ട്രഷറര്‍ വിജി ജോസഫുമായി ബന്ധപ്പെടുക - 07960486712