ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടന്ന ഓള്‍ യുകെ വടംവലി മല്‍സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നിരവധി ടീമുകളുടെ കരുത്തുറ്റ ആവേശകരമായ മല്‍സരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഘോഷത്താലും, ആര്‍പ്പുവിളികളാലും സ്റ്റോക്ക് ലാന്‍ഡ് ഗ്രീന്‍ സ്‌ക്ലൂളിന്റെ ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ചു.
8 ടീമുകള്‍ രണ്ട് ഗ്രൂപ്പിലായി മല്‍സരിച്ച അത്യന്തം വാശിയേറിയ മത്സരത്തില്‍ ബിസിഎംസി, ടസ്‌ക്കേഴ്‌സ്, ഹെരിഫോര്‍ഡ് അച്ചായന്‍സ്, എവര്‍ഷൈന്‍ കാറ്റന്‍ബറി തുടങ്ങിയ ടീമുകള്‍ സെമിഫൈനലില്‍ എത്തി ചേര്‍ന്നു. വാശിയേറിയ സെമി ഫൈനലിന് ഒടുവില്‍ ബിസിഎംസി, അച്ചായന്‍സ് എന്നീ ടീമുകള്‍ ഫൈനലില്‍ എത്തി. ഫൈനലില്‍ ഹെരിഫോര്‍ഡ് അച്ചായന്‍സ് ബിസിഎംസിയെ ബര്‍മീംങ്ങ്ഹാമിന്റ മണ്ണില്‍ തോല്പ്പിച്ച് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒന്നാം സമ്മാനമായ 801 പൗണ്ടും, ട്രാഫിയും, 45 കിലോ പോര്‍ക്കും കരസ്ഥമാക്കി. അച്ചായന്‍സിന്റെ ഈ വര്‍ഷത്തെ തുടര്‍ച്ചയായ ഏഴാമത്തെ കീരിടമായിരുന്നു ഇത്. അതുപോലേ അച്ചായന്‍സ് തുടര്‍ച്ചയായ 36 വലികളില്‍ വിജയിച്ച് നില്ക്കുന്നു.
രണ്ടാം സ്ഥാനം ബിസിഎംസി ബര്‍മിംങ്ങ്ഹാം, മൂന്നാം സ്ഥാനം ടസ്‌ക്കേഴ് ട്രന്‍ബ്രിഡ്ജ് വെല്‍സ് നാലാം സ്ഥാനം എവര്‍ഷൈന്‍ കാന്റണ്‍ബറി, അഞ്ചാം സ്ഥാനം നെപ്റ്റിയൂണ്‍ കെയിംബ്രിഡ്ജ്, ആറാം സ്ഥാനം ഹണ്ടിങ്ങ്ടണ്‍ ടീമും കരസ്ഥമാക്കി.
ബെസ്റ്റ് പുള്ളര്‍ ബിജോ ജോര്‍ജ് (ബിസിഎംസി), ബെസ്റ്റ് യെങ്ങ് പുള്ളര്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് (ടസ്‌ക്കേഴ്‌സ് ), ബെസ്റ്റ് എമര്‍ജിങ്ങ് ക്യാപ്റ്റന്‍ എല്‍ബര്‍റ്റ് ജോയി (ബര്‍മിങ്ങ്ഹാം ബോയിസ്) എന്നിവരെയും തിരഞ്ഞ് എടുത്തു.
സാധാരണ നടക്കുന്ന വടംവലി മത്സരങ്ങളില്‍ നിന്ന് വിത്യസ്ഥമായി കാഷ് പ്രൈസിനും, ട്രോഫിക്കും പുറമേ 45 കിലോ തൂക്കം ഉള്ള റോസ്റ്റ് പോര്‍ക്ക് കാണികളെയും, കളിക്കാരെയും ആവേശം കൊള്ളിച്ചു. മറ്റ് മല്‍സരങ്ങളില്‍ സാധാര കാണാറുള്ള വീറും, വാശിയുമുള്ള മല്‍സരത്തിന് കഴിഞ്ഞാല്‍ എല്ലാവരും തിരിച്ച് പോകുകയാണ് ചെയ്യുക ' അതിന് പകരമായി ബിസിഎംസി ഓര്‍ഗനയിസ് ചെയ്ത ഈവനിങ്ങ് പാര്‍ട്ടിയില്‍ എല്ലാ ടീമുകളും പങ്ക് എടുക്കുകയും വളരെ നല്ലൊരു കൂട്ടായ്മയായി മാറുകയും ചെയ്തു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വടംവലി മാമാങ്കത്തില്‍ ബിസിഎംസിയുടെ നേത്യത്ത പാടവം പറയേണ്ടതാണ് സാജന്‍ കരുണാകരന്റെ നേത്യത്തില്‍ ഉള്ള ബിസിഎംസി ടീമായിരുന്നു മല്‍സരങ്ങള്‍ ക്രമീകരിച്ചത്. ടീമുകളെ ഓര്‍ഗനിയസ് ചെയ്യ്തത് സിറോഷ് ഫ്രാന്‍സിസും, മെയിന്‍ റെഫറിയായി ബിജു ജോണ്‍ ചക്കാലക്കലും, ജോസഫ് ആന്റണി, ജെസിന്‍ ജോണ്‍ എന്നിവര്‍ ലൈന്‍ റഫറിമാരും, ജോളി തോമസ്, ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ സൈഡ് റെഫറിമാരായും മല്‍സരങ്ങള്‍ ക്രമികരിച്ചു.
രാവിലെ ക്രിത്യം പത്തു മണിയോടു കൂടി മല്‍സരാര്‍ത്ഥികളുടെ വെയിറ്റ് ചെക്കുകയും, ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കണ്‍വീനര്‍ സാന്റോ ജേക്കബ് എല്ലാ ടീമുകളെയും സ്വാഗതം ചെയ്യുകയും, ഫാദര്‍: ബിജു ചിറ്റൂപറമ്പന്‍ മല്‍സരങ്ങള്‍ ഉല്‍ഘാടനം ചെയ്യുകയും, ഇടുക്കി ജില്ലാ സംഗമം കണ്‍വീനന്‍ ജിമ്മി ജേക്കബ് എല്ലാ ടീമുകള്‍ക്കും ആശംസകളും നേര്‍ന്നു.. മല്‍സരങ്ങള്‍ ക്രിത്യമായി ക്രമീകരിച്ചതിനാല്‍ വൈകിട്ട് അഞ്ച് മണിയോടുകൂടി മല്‍സരങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തു. ജിമ്മി ജേക്കബ്, സാന്‍സ്റ്റോ ജേക്കബ്, റോയി പീറ്റര്‍ബ്രാ, സൈജു വേലംകുന്നേല്‍ തുടങ്ങിയവരുടെ നേത്യത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍
കൈമാറി.