സ്പിരിച്വല്‍

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; മരിയ ഭക്തിയുടെ സുവിശേഷവുമായി ഫാ. നടുവത്താനി; ആത്മാഭിഷേക ശുശ്രൂഷയുമായി ഷിനോജച്ചനും ബ്രദര്‍ അനി ജോണും

അനുഗ്രഹ വര്‍ഷത്തിനൊരുങ്ങി സെന്റ് കാതറിന്‍ ഓഫ് സിയന .പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ജപമാല മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കുമ്പോള്‍ സ്ഥിരം വേദിയായ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പകരം സെന്റ് കാതറിന്‍ ഓഫ് സിയന വേദിയാകും.ഇത്തവണ കുട്ടികള്‍ക്കൊഴികെയുള്ള ശുശ്രൂഷകള്‍ മലയാളത്തില്‍ മാത്രമായിരിക്കും.

നവംബര്‍ മാസം മുതല്‍ വീണ്ടും സ്ഥിരമായി ബഥേല്‍ സെന്ററില്‍ത്തന്നെ കണ്‍വെന്‍ഷന്‍ നടക്കും.ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി,പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ, ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും, രോഗശാന്തിയും,മാനസാന്തരവും പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ സെഹിയോന്‍ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകന്‍ റവ. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും .

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കല്‍ , സെഹിയോന്‍ യുകെ യുടെ മുഴുവന്‍സമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദര്‍ അനി ജോണ്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. ഏറെ പുതുമകളോടെ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;

https://www.youtube.com/watch?v=-lha3dQP_HM&feature=youtu.be

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

ടീനേജുകാര്‍ക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കണ്‍വെന്‍ഷന്‍ നടക്കും.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു .

ലിറ്റില്‍ ഇവാഞ്ചലിസ്‌റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.

കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം സെന്റ് കാതറിന്‍ ഓഫ് സിയന ചര്‍ച്ചിലേയ്ക്ക് ക്ഷണിക്കുന്നു .

അഡ്രസ്സ് :

ST .CATHERINE OF SIENA CHURCH

69.IRVING ST.

BIRMINGHAM

B5 7BE

താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാര്‍ പാര്‍ക്കിംങുകള്‍ ,

NCP CAR PARKING

BOW STREET,

B1 1DW ( £6.50 All day)

GALLON PARKING

THORP STREET

B1 1QP(£5 All day)

B5 6SD , HURST STREET (£4 All day).

കൂടുതല്‍ വിവരങ്ങള്‍ക്ക് ;ജോണ്‍സന്‍ - 07506 810177

അനീഷ് - 07760254700

ബിജുമോന്‍ മാത്യു - 07515 368239

യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ബിജു എബ്രഹാം - 07859 890267

ജോബി ഫ്രാന്‍സിസ് - 07588 809478

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions