അസോസിയേഷന്‍

സൗത്താംപ്ടണില്‍ നടക്കുന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

സൗത്താംപ്ടന്‍: സൗത്താംപ്ടണ്‍ മാര്‍വല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് നവംബര്‍ 22,2324 തീയതികളില്‍ നടക്കുന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഇതിനോടകം നിരവധി ടീമുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി സംഘാടകര്‍ അറിയിച്ചു. റമ്മി,ലേലം ഇനങ്ങളിലാണ് വാശിയേറിയ മല്‍സരം. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 555 പൗണ്ടും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 222 പൗണ്ടും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 111 പൗണ്ടും സമ്മാനമായി നല്‍കും. ഹാംഷെയര്‍ കിങ്സ് ഇലവനാണ് മല്‍സരം സംഘടിപ്പിക്കുന്നത്. 2015 മുതല്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഘടിപ്പിക്കുന്ന ചീട്ടുകളി മല്‍സരത്തിന്റെ തുടര്‍ച്ചയായാണ് ചീട്ടുകളി ഇത്തവണ സൗത്താംപ്ടണിലേക്ക് എത്തുന്നത്. ഇരുന്നൂറ്റി അമ്പതോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്നു ദിവസത്തെ ആഘോഷപരിപാടിപോലെയാണ് ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തിന് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. യു.കെ.യുടെ ഏതു ഭാഗത്തു നിന്നുമുള്ള മലയാളി ടീമുകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. മല്‍സരത്തിന് എത്തുന്നവര്‍ക്കായി ഹോട്ടല്‍മുറികള്‍ ഇതിനോടകം ബുക്കു ചെയ്തിട്ടുണ്ട്. കൂടാതെ മല്‍സരം നടക്കുന്ന മൂന്നു ദിവസങ്ങളിലും വിഭവ സമൃദ്ധവും രുചികരവുമായ കേരള വിഭവങ്ങള്‍ ലൈവായി പാചകം ചെയ്തു നല്‍കുന്നുണ്ട്. മല്‍സരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് ജോമി ജോയി( ഫോണ്‍ 07956095689), ടിനു ജോയി (ഫോണ്‍ 07446949072) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.



  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions