വിദേശം

ന്യുയോര്‍ക്കില്‍ സ്വകാര്യ ക്ലബ്ലില്‍ വെടിവയ്പ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 6.55നാണ് വെടിവയ്പ്പ് നടന്നതെന്ന് ന്യുയോര്‍ക്ക് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പ്രായം 32 നും 49 നും ഇടയിലാണ്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.

രണ്ടുപേര്‍ സംസ്ഥാനത്തിന് പുറത്തുള്ളവരും മറ്റുള്ളവര്‍ ബ്രൂക്ലിനില്‍ നിന്നുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ മൂന്ന് പേരില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഇവരില്‍ ഒരാളുടെ കൈയ്ക്കും മറ്റ് രണ്ട് പേരുടെ കാലിനുമാണ് വെടിയേറ്റത്. നിരവധി സ്ത്രീകള്‍ സംഭവ സ്ഥലത്തു കരഞ്ഞുകൊണ്ട് പരസ്പരം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണമുണ്ടായ സാഹചര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions