വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റ യും നാമധേയത്തിലുള്ള ലണ്ടന്‍ & കെന്റ് ക്നാനായ മിഷനുകളുടെ സംയുംക്ത ആഭിമുഖ്യത്തില്‍ നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശനിയാഴ്ച വെസ്റ്റ് ഗ്രീന്‍സ്റ്റഡില്‍ ഉള്ള അവര്‍ ലേഡി ഓഫ് കണ്‍സലേഷന്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ജപമാലയോടെ ആരംഭിച്ചു. തുടര്‍ന്ന് ഫാ ജോഷി കൂട്ടുങ്കലിന്റെയും ഫാ ജിബിന്‍ പറയടിയുടെയും കാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ പരിശുദ്ധ കുര്‍ബാനയും, പ്രദക്ഷിണവും, ആരാധനയും നടത്തപ്പെട്ടു. തുടര്‍ന്ന് ഹോര്‍ഷം ക്നാനായ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഈ തീര്‍ത്ഥാടനം മരിയന്‍ ഭക്തി വളര്‍ത്തുന്നതിനും, ലണ്ടനിലും കെന്റിലുമുള്ള ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനതിനും സഹായകമായി. തീര്‍ത്ഥാടനത്തിന് ഹോര്‍ഷം ക്നാനായ യൂണിറ്റിനോടൊപ്പം കമ്മറ്റി അംഗങ്ങള്‍ , കൈക്കാരന്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.