എസ്സെന്‍സ് ഗ്ലോബല്‍ യുകെ യുടെ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വി ടി ബല്‍റാം എംഎല്‍എ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡും സജീവന്‍ അന്തിക്കാട് ഫ്രീതോട്ട് എംപവര്‍മെന്റ് അവാര്‍ഡും സ്വീകരിക്കാന്‍ എത്തുന്നു. അഴിമതിരഹിതവും സത്യസന്ധരുമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സ്വതന്ത്ര ചിന്തകരായ നിയമസഭാ സാമാജികരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രഥമ അവാര്‍ഡിന് അര്‍ഹനായത് വി ടി ബല്‍റാം എംഎല്‍എ ആണ് .
ലോകമെമ്പാടുമുള്ള സ്വതന്ത്ര ചിന്തകരുടെ പ്രധാന ഗ്രുപ്പായ എസ്സെന്‍സ് ഗ്ലോബല്‍ എന്ന സംഘടന സ്ഥാപിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും സ്വതന്ത്ര ചിന്തകരുടെ ആശയങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് സജീവന്‍ അന്തിക്കാടിന് ഫ്രീതോട്ട് എംപവര്‍മെന്റ് അവാര്‍ഡ് നേടിക്കൊടുത്തത് .
ഒക്ടോബര്‍ 19ന് ഉച്ചകഴിഞ് നാലുമണിക്ക് ലണ്ടന്‍ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളില്‍ വെച്ച് നടക്കുന്ന എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ന്യൂ ഹാം എം പി സ്റ്റീഫന്‍ ടിംസ് ആണ് വി ടി ബല്‍റാമിനും സജീവന്‍ അന്തിക്കാടിനും അവാര്‍ഡുകള്‍ നല്‍കുന്നത് . ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ , മുന്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഹരിദാസ് തെക്കേമുറി എന്നിവരും പങ്കെടുക്കുന്നു .
വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാക്ഷണം നടത്തുന്നത് നീണ്ട വര്‍ഷകാലം ആരോഗ്യവകുപ്പില്‍ സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ കൊല്ലം, നീണ്ടകര ആസ്പത്രിയില്‍ ജില്ലാ കാന്‍സര്‍ കെയര്‍ സെന്റര്‍ മെഡിക്കല്‍ ഓഫിസറായി ജോലിചെയ്യുന്ന സ്വതന്ത്ര ചിന്തകനായ ഡോ അഗസ്റ്റസ് മോറിസ് ആണ് . ഹോമിയോപ്പതി പോലെയുള്ള ബദല്‍ ചികിത്സാരീതികളെക്കുറിച്ചുള്ള ടി വി സംവാദങ്ങളും, 'റോഡിലെ കരി ' 'പീഢകേളി ' ,'അരി ഒരു ഇന്ത്യന്‍ പ്രണയകഥ' മുതലായ എസ്സെന്‍സ് പ്രഭാഷണങ്ങളും വളരെയധികം ജന ശ്രദ്ധ പിടിച്ചു് പറ്റുകയുണ്ടായി. മനോരമ, ആരോഗ്യമാസിക ഉള്‍പ്പെടെയുള്ള മാഗസിനുകളില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, കാന്‍സര്‍, തുടങ്ങി നിരവധി ലേഖനങ്ങളും അഗസ്റ്സ് മോറിസിന്റേതായി വന്നിട്ടുണ്ട് .
' റാ ..റാ .. റാസ്പുട്ടിന്‍ , സഹോ റീലോഡഡ് ' എന്ന സമകാലികവും എല്ലാവര്‍ക്കും താല്പര്യവുമുള്ള വിഷയത്തിലാണ് ഡോ. മോറീസ് പ്രഭാഷണം നടത്തുന്നത് . ആര്യ ദ്രാവിഡ ചേരി തിരിവുകള്‍ ഇല്ല മനുഷ്യന്‍ എല്ലാവരും ഒരു സമൂഹ മാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു .
പ്രോഗ്രാമിന്റെ വിജയത്തിനായി ഡോ. കൃഷ്ണ നായര്‍ , ജോബി ജോസഫ് , റോബിന്‍ തോമസ് , സിജോ പുല്ലാപ്പള്ളി , ബിനോയി ജോസഫ് , ഡെയ്സണ്‍ ഡിക്സണ്‍ , റ്റോമി തോമസ് എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിക്കും രൂപംകൊടുത്തിട്ടുണ്ട് .
വിശദ വിവരങ്ങള്‍ക്ക് 07932509230, 07796870523, 07796841422, 07950362337 ഈ നമ്പറുകളില്‍ ബന്ധപെടാവുന്നതാണ് .