അസോസിയേഷന്‍

യുകെ മലയാളികള്‍ക്ക് അഭിമാനമായി സുഭാഷ് മാനുവലിന് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ്‌ അവാര്‍ഡ്

ലണ്ടന്‍ : മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 വെള്ളിയാഴ്ച്ച കെന്‍സിംഗ് ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റര്‍ ഹോട്ടലില്‍നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ചടങ്ങില്‍ ഫൈനലിസ്റ്റുകളായ 32 പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. യുവ സംരംഭകന്‍ , റൈസിംഗ് സ്റ്റാര്‍ , ഇന്റര്‍നാഷണല്‍ ബിസിനസ്‌ ഓഫ് ദി ഇയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡ് 2019 ലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം ടെക് ബാങ്കിന്റെ ഉടമയായ സുഭാഷ് മാനുവല്‍ കരസ്ഥമാക്കി.

ചടങ്ങിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികള്‍ ലണ്ടന്‍ ബിസിനസ് ജേണല്‍ ആയിരുന്നു. ലണ്ടനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഗാര്‍ഹിക പീഡന സഹായ സേവനങ്ങള്‍ നല്‍കുന്ന ഏഷ്യന്‍ വിമന്‍സ് റിസോഴ്‌സ് സെന്ററായിരുന്നു ചാരിറ്റി പങ്കാളികള്‍ . ഏഷ്യന്‍ ബിസിനസ് അവാര്‍ഡ് 2019 സംഘടിപ്പിക്കുന്നത് യുകെയിലെ പ്രമുഖ കമ്പനിയായ ഓഷ്യാനിക് കണ്‍സള്‍ട്ടിംഗ് ആണ്. ഒപ്പം അവാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗേറ്റ്ഹൗസ് ബാങ്കും നല്‍കുന്നത് ഗ്രീന്‍ലീഫ് കേറ്ററിങ്ങുമാണ്.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions