പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാം വാര്‍ഷിക ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന് ഒക്ടോബര്‍ 22 ന് കേംബ്രിഡ്ജ് റീജിയണില്‍ തുടക്കമാവും. സുപ്രസിദ്ധ ബൈബിള്‍ പ്രഭാഷകനും ധ്യാനഗുരുവുമായ ഫാ. ജോര്‍ജ്ജ് പനക്കല്‍ V. C യാണ് മുഖ്യ പ്രഭാഷകന്‍. ഒക്ടോബര്‍ 22 മുതല്‍ 30 വരെ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കുന്ന ഈ ഏകദിന കണ്‍വെന്‍ഷനുകളിലെ എല്ലാ ദിവസങ്ങളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കും.
കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖ്യതുടക്കക്കാരില്‍ ഒരാളും അനേകരെ മാനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും നയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളുമായ ഫാ. ജോര്‍ജ്ജ് പനക്കല്‍ V C യുടെ ധ്യാനചിന്തകള്‍ വിശ്വാസികള്‍ക്ക് പുതിയ ആത്മീയ വെളിച്ചം പകരും. ഫാ. ജോര്‍ജ്ജ് പനക്കലിനൊപ്പം ഫാ. ആന്റണി പറങ്കിമാലില്‍ V C, ഫാ. ജോസഫ് എടാട്ട് V C എന്നിവരും ഓരോ റീജിയനുകളിലെയും സീറോ മലബാര്‍ വൈദികരും കണ്‍വെന്‍ഷന്‍ വോളണ്ടിയേഴ്സ്സും മറ്റ് അല്മായ ശുശ്രുഷകരും ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും.
രാവിലെ ഒന്‍പതു മണിക്ക് ജപമാലയോടും ആരാധനാ സ്തുതിഗീതങ്ങളോടുംകൂടി ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രഷകള്‍ വൈകിട്ട് നാലുമണിയോടുകൂടി സമാപിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന, സുവിശേഷപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഓരോ ദിവസത്തെ ശുശ്രുഷകളെ സമ്പന്നമാക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വി. കുമ്പസാരത്തിന് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
എട്ടു റീജിയനുകളിലും കോ ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയുടെയും വോളണ്ടിയേഴ്സ്സിന്റെയും സഹകരണത്തോടെ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. രൂപതയുടെ ആത്മീയയാത്രയിലെ ഏറ്റവും സുപ്രധാനമായ ഈ ദിവസങ്ങളില്‍ നമ്മെക്കുറിച്ചുള്ള ദൈവഹിതം മനസ്സിലാക്കുന്നതിനായി എല്ലാ വിശ്വാസികളും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഉത്സാഹിക്കണമെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. ഓരോ റീജിയനിലെയും കണ്‍വെന്‍ഷന്റെ ക്രമീകരങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ചുവടെ:
Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain
Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).
Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).
Date: Friday, 25th October 2019; Region: Manchester; Venue: St. Anthony's Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).
Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).
Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert's Church, 98 High Blantyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).
Date: Monday, 28th October 2019; Region: Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).
Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).
Date: Wednesday, 30th October 2019; Region: Southampton: Venue: St. John's Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503).