അസോസിയേഷന്‍

യുക്മ ദേശീയ കലാമേള : ലോഗോ രൂപകല്‍പ്പന മത്സരത്തില്‍ ബാസില്‍ഡണില്‍നിന്നുള്ള സിജോ ജോര്‍ജ്ജ് വിജയി

യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ബാസില്‍ഡണില്‍ നിന്നുള്ള സിജോ ജോര്‍ജ്ജ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയ കിരീടം നേടിയിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ 2019 ലെ ലോഗോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ആശയപരവും സാങ്കേതികവുമായി വളരെ ശ്രദ്ധേയമായ നിരവധി ഡിസൈനുകളില്‍ നിന്നാണ് സിജോ രൂപകല്‍പ്പന ചെയ്ത ലോഗോ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.
യുക്മ കലാമേളകളുടെ ചരിത്രവുമായി എക്കാലവും അഭേദ്യമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് എസ്സെക്‌സിലെ ബാസില്‍ഡണ്‍. തുടര്‍ച്ചയായി നാലുതവണ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേളയ്ക്ക് ബാസില്‍ഡണ്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഏറ്റവും കൂടിയ പോയിന്റുകള്‍ വാരിക്കൂട്ടി ജേതാക്കളായ ചരിത്രവും ബാസില്‍ഡണിന് സ്വന്തം. റീജിയണല്‍-ദേശീയ കലാമേളകളില്‍ കലാതിലകങ്ങളായി നിരവധി തവണ ബാസില്‍ഡണിന്റെ ചുണക്കുട്ടികള്‍ കിരീടം അണിഞ്ഞിട്ടുണ്ട്.
ബാസില്‍ഡണിന്റെ യുക്മ കലാമേള പെരുമയിലേക്ക് ഒരുതൂവല്‍കൂടി ചേര്‍ക്കപ്പെടുകയാണ് സിജോയുടെ സര്‍ഗ്ഗ ചേതനയിലൂടെ. ചെംസ്‌ഫോര്‍ഡില്‍ ഒരു അഡ്വര്‍ടൈസിംഗ് ഏജന്‍സിയില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്യുന്ന സിജോ കണ്ണൂര്‍ ആലക്കോട് സ്വദേശിയാണ്. വിജയിയെ യുക്മ ദേശീയ കലാമേള നഗറില്‍വച്ച് ആദരിക്കുന്നതാണ്.
നവംബര്‍ രണ്ടാം തീയതി ശനിയാഴ്ചയാണ് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ആണ്. യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ഇതാദ്യമായി മാഞ്ചസ്റ്ററിന്റെ മണ്ണിലേക്ക് ദേശീയ മേള എത്തുമ്പോള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും യുക്മ പ്രവര്‍ത്തകരെയും പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കലാമേള ദേശീയ കോര്‍ഡിനേറ്റര്‍ സാജന്‍ സത്യന്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് അഡ്വ.ജാക്‌സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.
പോൺ കാണാൻ പ്രായം തെളിയിക്കേണ്ടന്ന് ബോറിസ് സർക്കാർ
പോണ്‍ വെബ്‌സൈറ്റുകള്‍ കാണുന്നതിന് പ്രായ പരിധി കര്‍ശനമാക്കണമെന്നും വയസ് തെളിയിക്കണമെന്നുമുള്ള നിബന്ധന ബ്രിട്ടന്‍ ഒഴിവാക്കി. ഏറെനാള്‍ നീണ്ട വലിയ സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് തീരുമാനം.
പോണോഗ്രഫി വെബ്‌സൈറ്റുകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ അവര്‍ക്ക് 18 വയസായെന്ന് തെളിയിക്കണമെന്ന് അനുശാസിക്കുന്ന 2017 ലെ ഡിജിറ്റല്‍ എക്കോണമി ആക്റ്റിന്റെ മൂന്നാം ഭാഗം സര്‍ക്കാര്‍ നടപ്പിലാക്കുകയില്ലെന്നും പകരം ഓണ്‍ലൈനിലെ അപകടങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുമെന്നും ബ്രിട്ടന്റെ ഡിജിറ്റല്‍, സാംസ്‌കാരിക, മാധ്യമ, കായികകാര്യ സെക്രട്ടറി നിക്കി മോര്‍ഗന്‍ പറഞ്ഞു.
വിമര്‍ശകര്‍ പ്രധാനമായും ഉപയോക്താക്കളുടെ സ്വകാര്യതയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.ഇതിന് പുറമെ പ്രശസ്തമായ പല പോണ്‍ വെബ്‌സൈറ്റുകളുടെയും ഉടമസ്ഥരായ മൈന്റ് ഗീക്ക് എന്ന സ്ഥാപനത്തിന് നിയമം കൂടുതല്‍ അധികാരം നല്‍കുമെന്നും വിമര്‍ശനമുണ്ട്.
അതേസമയം കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ചില രീതിയില്‍ പ്രായപരിധി നിശ്ചയിക്കുന്നത് ഇപ്പോഴും പരിഗണനയിലുണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു. ഓണ്‍ലൈന്‍ സുരക്ഷയില്‍ ബ്രിട്ടനെ ലോകത്ത് ഒന്നാമതെത്തിക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നുതായി അവര്‍ അറിയിച്ചു. ഏതായാലും രാജ്യത്തെ പോണ്‍ നിരോധനം ഏറെക്കുറെ പിന്‍വലിച്ച സ്ഥിതിയാണ്.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions