അസോസിയേഷന്‍

ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന് ആദരം

മലയാളികളുടെ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം. യുകെയില്‍ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യു.കെയിലെ ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.

ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടനിലെ പ്രമുഖ മലയാളികളും പങ്കെടുത്തു. യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിജയ് യേശുദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പരിപാടിയില്‍ യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍മാരായ ഫിലിപ്പ് എബ്രഹാം, നോര്‍ഡി ജേക്കബ്, സുദേവ് കുന്നത്, യു കെ ഇന്ത്യ ബിസിനസ് ഫോറം ഡയറക്ടര്‍ പയസ് കുന്നശ്ശേരി, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരും പങ്കെടുത്തു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions