സ്പിരിച്വല്‍

കാന്റര്‍ബറിയില്‍ 600 ഓളം കലാകാരന്മാര്‍ മാറ്റുരക്കുന്ന വചനോത്സവം; ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം നാളെ

കാന്റര്‍ബറി: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് രൂപതാ ബൈബിള്‍ കലോത്സവ ഗ്രാന്‍ഡ് ഫിനാലേക്കുള്ള യോഗ്യത തേടിയുള്ള ലണ്ടന്‍ റീജണല്‍ മത്സരങ്ങള്‍ക്ക് കാന്റര്‍ബറി അക്കാദമി ഒരുങ്ങി. ലണ്ടന്‍ റീജണിലെ പതിനാറു മിഷനുകളില്‍/പ്രൊപോസ്ഡ് മിഷനുകളില്‍ നിന്നായി അറുന്നൂറോളം കലാകാരന്മാര്‍ തിരുവചനങ്ങള്‍ക്ക് ദൃശ്യ, ശ്രവണ, നടന, നൃത്ത ആവിഷ്‌ക്കാരങ്ങളിലൂടെ തങ്ങളുടെ കലാവൈഭവം പുറത്തെടുക്കുമ്പോള്‍ 7 വേദികളിലായി ജീവന്‍ ത്രസിക്കുന്ന വചനാധിഷ്ഠിത കലാ വിസ്മയങ്ങള്‍ അരങ്ങു വാഴും. വ്യക്തികളും, മിഷനുകളും ആവേശകരമായ തീ പാറുന്ന മത്സരങ്ങളാവും വേദിയില്‍ പുറത്തെടുക്കുക.

ഫാ.ഹാന്‍സ് പുതിയാകുളങ്ങര MST ജനറല്‍ കോ-ഓര്‍ഡിനേറ്ററായും, ഡീക്കന്‍. ജോയ്സ് പള്ളിക്കാമ്യാലില്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്ററായും ആയി വൈദികരുടെയും അത്മായരുടെയും നേതൃത്വത്തില്‍ ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സജീവമായ പ്രവര്‍ത്തനങ്ങളിലാണ്. മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ബൈബിള്‍ കലോത്സവ മത്സരങ്ങളില്‍ ബൈബിള്‍ വായന, പ്രസംഗം, ബൈബിള്‍ ക്വിസ്, സംഗീതം, പ്രസംഗം, മാര്‍ഗ്ഗംകളി, നൃത്തം, അഭിനയം, ചിത്രരചന, പെയിന്റിംഗ്, വിവിധരചനകള്‍ തുടങ്ങിയ ഇനങ്ങള്‍ വിവിധ പ്രായ വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാളെ (ശനിയാഴ്ച) രാവിലെ ഒമ്പതു മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. 9:30 ന് ബൈബിള്‍ കലോല്‍ത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടുന്നതാണ്. തുടര്‍ന്ന് 10 മണിക്ക് 7 വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും.

മത്സരാര്‍ത്ഥികള്‍ സമയ ക്രമം കൃത്യമായി പാലിക്കേണ്ടതാണ്. ഏവരുടെയും സഹകരണവും, പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതായി കമ്മിറ്റി അറിയിച്ചു.

കലോത്സവ വേദിയില്‍ പ്രഭാത ഭക്ഷണം അടക്കമുള്ള ഭക്ഷണങ്ങള്‍ ലഭ്യമായിരിക്കും.

The Canterbury Academy, Canterbury, CT2 8QA,

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions