യുക്മക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണല്‍ കലാമേളകള്‍ക്കൊപ്പം നടക്കും. ഈ മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. യുക്മ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്.
മത്സരങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നാം ഘട്ട മത്സരം അതാത് റീജിയണല്‍ കലാമേളകളോടൊപ്പമാവും നടത്തപ്പെടുക. റീജിയണല്‍ മത്സരത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്ന് പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനല്‍ മത്സരം നവംബര്‍ രണ്ടിന് യുക്മ നാഷണല്‍ കലാമേളയോടൊപ്പം മാഞ്ചസ്റ്ററില്‍ വെച്ച് നടത്തപ്പെടുന്നതാണ്. മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര വേദിയില്‍ വെച്ച് തരുന്നതും ആ വിഷയത്തില്‍ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ട് വരേണ്ടതാണ്. ചിത്ര രചനക്ക് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ചിത്ര രചനക്കുള്ള സമയപരിധി ഒരു മണിക്കൂര്‍ ആയിരിക്കും. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സര വേദിയില്‍ വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്.
ഒക്ടോബര്‍ 26 ശനിയാഴ്ച ഈസ്റ്റ് ആംഗ്‌ളിയ, ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൌത്ത് വെസ്റ്റ്, യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍, നോര്‍ത്ത് ഈസ്റ്റ് റീജിയണുകളില്‍ നടത്തപ്പെടുന്ന കലാമേളകളോടനുബന്ധിച്ച് ചിത്ര രചനാ മത്സരങ്ങള്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ സംഘാടകര്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 12 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് കലാമേളകളോടനുബന്ധിച്ച് വളരെ വിജയകരമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ മറ്റ് റീജിയണുകളിലും മത്സരാര്‍ത്ഥികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്. റീജിയണല്‍ ചിത്ര രചനാ മത്സര വിജയികള്‍ക്കും നാഷണല്‍ വിജയികള്‍ക്കും നാഷണല്‍ കലാമേള വേദിയില്‍ വച്ചായിരിക്കും സമ്മാനങ്ങള്‍ നല്‍കുന്നത്.
യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരങ്ങളില്‍ ചിത്ര രചനാഭിമുഖ്യമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, രക്ഷാധികാരി സി.എ.ജോസഫ്, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ചിത്ര രചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും :-
ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍ - തോമസ് മാറാട്ടുകുളം - 07828126981,
ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണ്‍ -സെബാസ്റ്റ്യന്‍ മുത്തുപാറക്കുന്നേല്‍ - 07828739276,
സൌത്ത് വെസ്റ്റ് റീജിയണ്‍ - ജിജി വിക്ടര്‍ - 07450465452,
യോര്‍ക്ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ -സാബു പോള്‍ മാടശ്ശേരി - 07951232915
നോര്‍ത്ത് ഈസ്റ്റ് -ഷിബു മാത്യു - 07891101854 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ഈസ്റ്റ് ആംഗ്‌ളിയ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
Sweyne Park School,
Rayleigh,
Essex. SS6 9BZ.
ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
St.Edmund Campion Catholic School,
Sutton Road,
Erdington,
Birmingham. B23 5XA.
സൌത്ത് വെസ്റ്റ് റീജിയണ്‍ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
The Bicester School,
Queens Avenue,
Bicester.
OX26 2NS.
യോര്‍ക്ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
Wyke Sixth Form College,
Bricknell Avenue,
Hull. HU5 4NT.
നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള നടക്കുന്ന വേദിയുടെ വിലാസം:-
English martyrs church hall
English Martyrs
176 Stamfordham Road
Newcastle upon Tyne
NE5 3JR.
ചിത്ര രചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
ആര്‍ട്‌സ് കോ - ഓര്‍ഡിനേറ്റര്‍ - ജിജി വിക്ടര്‍ - 07450465452,
സാംസ്‌കാരിക സമിതി നാഷണല്‍ കോ - ഓഡിനേറ്റര്‍ രക്ഷാധികാരി - സി.എ.ജോസഫ് - 07846747602,
വൈസ് ചെയര്‍മാന്‍ - ജോയി ആഗസ്തി - 07979188391,
ജനറല്‍ കണ്‍വീനേഴ്‌സ് - തോമസ് മാറാട്ടുകുളം - 07828126981, ജയ്‌സണ്‍ ജോര്‍ജ്ജ് - 07841613973.