അസോസിയേഷന്‍

എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു

എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. വിശിഷ്ടാതിഥികളെ എസ്സെന്‍സ് ഭാരവാഹികളായ ജോബി ജോസഫ് , ഉമ്മര്‍ കോട്ടക്കല്‍ , സിജോ പുല്ലാപ്പള്ളി , ഡെയ്സണ്‍ ഡിക്സണ്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി വേദിയിലേക്ക് സ്വീകരിച്ചു . അവാര്‍ഡ് നല്‍കാന്‍ ന്യൂ ഹാം എം പി സ്റ്റീഫന്‍ ടിംസ്‌ വരാന്‍ ഏറ്റിരുന്നെങ്കിലും പാര്‍ലമെന്റിന്റെ അവിചാരിത സമ്മേളനം മൂലം സാധിച്ചിരുന്നില്ല.ഈ വര്‍ഷത്തെ സ്വതന്ത്ര ചിന്തകനായ ഏറ്റവും നല്ല നിയമസഭാ സാമാജികനുള്ള അവാര്‍ഡ് വി ടി ബലറാം എം എല്‍ എ ക്ക് , ബ്രാഡ്‌ലി സ്റ്റോക്ക് ,ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ സമ്മാനിച്ചു.

ജാതി മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യരെ ഒരുപോലെ മനസിലാക്കാന്‍ എസ്സെന്‍സ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയട്ടെ എന്ന് അവാര്‍ഡ് നല്‍കി മേയര്‍ ആശംസിച്ചു. .
ദീര്‍ഘ വീക്ഷണത്തോടെ തയാറാക്കിയ ഇന്ത്യന്‍ ഭരണഘടന സമൂഹത്തെ ഭദ്രമായി മുന്നോട്ട് നയിക്കാന്‍ പര്യാപ്‌തമാണെങ്കിലും ഇന്നും ഇന്ത്യന്‍ ജനത ആ തലത്തിലേക്ക് വളര്‍ന്നിട്ടില്ല . നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വിജയിക്കണമെങ്കില്‍ നിരവധി വര്‍ഷങ്ങളിലെ പടിപടി ആയുള്ള നിരവധി ആള്‍ക്കാരുടെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന് മുഖ്യ പ്രഭാഷണം നടത്തിയ വി ടി ബലറാം പ്രസ്താവിക്കുകയുണ്ടായി .

നെഹ്‌റു ഇന്ത്യയുടെ സമ്പത്ത്‌ അടിസ്ഥാന മേഖലയുടെയും ശാസ്‍ത്ര മേഖലയുടെയും വികസനത്തിന് ചിലവഴിച്ചതിനാല്‍ ആണ് ഇന്നത്തെ പുരോഗതി നേടിയതെന്നും അല്ലാതെ പ്രതിമകള്‍ക്കു വേണ്ടി ചിലവഴിക്കുന്ന ഫാസിസ്‌റ്റു ശക്തികളെ പോലെ ഭരിച്ചിരുന്നെങ്കില്‍ മറ്റൊരു പട്ടിണി രാജ്യമായി ഇന്ത്യ മാറിയേനെ എന്നും അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന മതങ്ങളുടെ പിടിയില്‍ നിന്നും മനുഷ്യനെ രക്ഷപെടുത്താന്‍ എസ്സെന്‍സ് ഗ്ലോബല്‍ യുകെ പോലെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്താല്‍ കഴിയട്ടെ എന്നും വി ടി ബലറാം തന്റെ നന്ദി പ്രസംഗത്തില്‍ പറയുകയുണ്ടായി . മുന്‍ ല്യൂട്ടന്‍ കൗണ്‍സില്‍ മേയറും, കൗണ്‍സിലറുമായ ഫിലിപ്പ് എബ്രഹാം ആശംസാപ്രസംഗത്തില്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ഒരു വ്യക്തിക്ക് സമൂഹം സ്വാതന്ത്ര്യം കൊടുക്കാത്തതിനെ കുറിച്ച് സൂചിപ്പിച്ചു. ഈ വര്‍ഷത്തെ എസ്സെന്‍സ് എംപവര്‍മെന്റ് അവാര്‍ഡ് സജീവന്‍ അന്തിക്കാടിന് വേണ്ടി ജോബി ജോസഫ് , മേയര്‍ ടോം ആദിത്യയില്‍ നിന്ന് സ്വീകരിച്ചു .

പ്രമുഖ പ്രഭാഷകനും പ്രശസ്ത ഡോക്ടറുമായ ഡോ അഗസ്റ്സ് മോറിസ് അദ്ദേഹത്തിന്റെ രണ്ട്‌ വ്യത്യസ്തങ്ങളായ പ്രഭാക്ഷണങ്ങള്‍ നടത്തിയത് എല്ലാവരുടെയും പ്രശംസക്ക് പാത്രമായി


'റാ റാ റാസ്പുടിന്‍ ',
'സഹോ റീലോഡഡ് ' എന്ന വിഷയത്തില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹം ദ്രാവിഡ സമൂഹത്തില്‍ നിന്നും വന്നതാണെന്നും ഇന്ത്യക്കാര്‍ക്ക് ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുകയില്ലെന്നും സമര്‍ത്ഥിക്കുകയുണ്ടായി . എല്ലാവരും സഹോദരി സഹോദരന്മാരാണെന്നും ആര്‍ക്കും മേല്കോയ്മയും അധീശത്വവും അവകാശപ്പെടാന്‍ സാധിക്കുകയില്ലെന്നും ഡോ .മോറീസ് സൂചിപ്പിച്ചു .

എസ്സെന്‍സ് ഗ്ലോബല്‍ യുകെക്ക് വേണ്ടി ഡോ. ജോഷി ജോസ് സ്വാഗതം ആശംസിച്ചപ്പോള്‍ പ്രസിഡന്റ് ജോബി ജോസഫ് നന്ദി പറഞ്ഞു . സ്‌നേഹവിരുന്നോടെ സമാപിച്ച സമ്മേളനത്തിന് ജോബി ജോസഫ് , ഉമ്മര്‍ കോട്ടക്കല്‍ ,സിജോ പുല്ലാപ്പള്ളി , ബിനോയി ജോസഫ്, ഡെയ്സണ്‍ ഡിക്സണ്‍ , റ്റോമി തോമസ് , സുലൈമാന്‍ മുസ്‌തഫാ , എന്നിവര്‍ നേതൃത്വം നല്‍കി .

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions