വിദേശം

ക്രിക്കറ്റ് മത്സരത്തിനിടെ 'വാട്ടര്‍ ബോയ്' ആയി ഓസീസ് പ്രധാനമന്ത്രി

കാന്‍ബറ: പ്രധാനമന്ത്രി എന്നാല്‍ മസിലുപിടിച്ചു സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവില്‍ നടന്നു നീങ്ങുന്ന കാലമൊക്കെ മാറുകയാണ്. ജനങ്ങളുമായി അടുത്ത് ഇടപെഴകാനും അവരിലൊരാളായി മാറാനും പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ക്രിക്കറ്റ് മൈതാനത്ത് 'വാട്ടര്‍ ബോയ്' ആയി വരെ എത്തി വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നു. ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തിയശ്രീലങ്കന്‍ ടീം പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി വ്യാഴാഴ്ച സന്നാഹ മത്സരം നടത്തിയപ്പോഴാണ് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് 'വാട്ടര്‍ ബോയ്' ആയത്.

മത്സരത്തിനിടെ ഓസീസ് ടീമിന് കുടിക്കാനുള്ള വെള്ളവുമായി ഗ്രൗണ്ടിലെത്തിയത് സ്‌കോട്ട് മോറിസണായിരുന്നു. കാന്‍ബറയില്‍ നടന്ന മത്സരത്തിനിടെ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനിലെ ഡാനിയല്‍ ഫാളിന്‍സ് ലങ്കന്‍ താരം ദസുന്‍ ഷാനകയെ പുറത്താക്കിയതിനു പിന്നാലെയാണ് മോറിസണ്‍ തന്റെ ടീമിലെ കളിക്കാര്‍ക്കുള്ള വെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയത്. കളിക്കാര്‍ ഇത് കണ്ടു ഞെട്ടുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റുകയാണ് ഓസീസ് പ്രധാനമന്ത്രി. അതേസമയം ആവേശകരമായ മത്സരത്തില്‍ ഒരു പന്തു ശേഷിക്കെ പ്രധാനമന്ത്രിയുടെ ടീം വിജയം നേടുകയും ചെയ്തു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions