മാഞ്ചസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ റീജണല്‍ കണ്‍വെന്‍ഷന്‍,ലോങ്സൈറ്റിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തിലേക്ക് മാറ്റിയതായി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.
ആഗോള തലത്തില്‍ സുവിശേഷവേല ചെയ്തുവരുന്ന വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഫാ.ജോര്‍ജ്ജ് പനക്കലച്ചന്‍ വിസിനേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷനില്‍ ഫാ.ജോസഫ് എടാട്ട് വിസി, ഫാ.ആന്റണി പറങ്കിമാലില്‍ വിസി എന്നിവരും മാഞ്ചസ്റ്ററില്‍ തിരുവചനം പങ്കിടും.
ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. മാഞ്ചസ്റ്റര്‍ റീജണിലെ ഇതര വൈദികരും സഹകാര്‍മ്മികരാവും.
ഇന്ന്, വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 4:30 നോടെ സമാപിക്കും.
മാഞ്ചസ്റ്റര്‍ റീജണിലെ എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഏവരെയും അനുഗ്രഹദായകമായ ഈ തിരുവചന വിരുന്നിലേക്കു സസ്‌നേഹം സ്വാഗതം ചെയ്യുന്നതായും, വേദിയുടെ മാറ്റം ശ്രദ്ധിക്കണമെന്നും കണ്‍വീനര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.
Manchester Regional Convention Venue:
St.Josephs Church, Longsight, Portland Crescent, manchester M13 0BU