സ്പിരിച്വല്‍

ദൈവത്തിന്റെ ആയുധങ്ങള്‍ ധരിച്ച് തിന്മയ്ക്കെതിരെ യുദ്ധം ചെയ്യേണ്ടവരാണ് ക്രിസ്ത്യാനികള്‍ : മാര്‍ സ്രാമ്പിക്കല്‍

ബര്‍മിംഗ്ഹാം: തിന്മയ്ക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍ ദൈവത്തിന്റെ ആയുധങ്ങളായ രക്ഷയും വചനവും സത്യവും നീതിയും സമാധാനവും ധരിക്കാത്തവരാണ് പരാജയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷനില്‍ കവെന്‍ട്രി റീജിയണില്‍ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രൂപതയുടെ വികാരി ജനറാള്‍ ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍ ഉള്‍പ്പെടെ പത്തിലധികം വൈദികര്‍ ദിവ്യബലിയിലും മറ്റു ശുശ്രുഷകളിലും സഹകാര്‍മ്മികരരായി. ബര്‍മിംഗ്ഹാമിലെ ന്യൂ ബിങ്ലി ഹാളിലായിരുന്നു ശുശ്രുഷകള്‍.

വി. കുര്‍ബ്ബാനയ്ക്ക് മുന്‍പായി ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകനും ധ്യാനഗുരുവുമായ ഫാ. ജോര്‍ജ്ജ് പനക്കല്‍ വചനസന്ദേശം നല്‍കി. ക്രിസ്തുവിനോടുകൂടി കുടുംബജീവിതം ആരംഭിച്ചവര്‍ വിജയത്തിലേക്കാണ് നടന്നടുക്കുന്നതെന്നു അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ദൈവത്തോടുകൂടി ജീവിതം തുടങ്ങുന്നവരുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ടന്നും അത് വിജയത്തില്‍ എത്തിക്കാന്‍ ദൈവം സഹായിക്കുമെന്നും അദ്ദേഹം ദമ്പതികളെ ഓര്‍മ്മിപ്പിച്ചു. ഇതിനായി ഓരോരുത്തര്‍ക്കും ഈശോയുമായി വ്യക്തിപരമായ ബന്ധവും അടുപ്പവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊവെന്‍ട്രി റീജിയണല്‍ ഡയറക്ടര്‍ ഫാ. ടെറിന്‍ മുള്ളക്കര, ഫാ. ജോജോ മാരിപ്പാട്ട് വി. സി., ഫാ. ആന്റണി പറങ്കിമാലില്‍ വി. സി., ഫാ. ജോസ് പള്ളിയില്‍ വി സി., ഫാ. ജോസഫ് എടാട്ട് വി സി, കാവെന്‍ട്രി റീജിയനിലെ വിവിധ ദേവാലയങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍, വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ ഏകദിന ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകളും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിലെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. ബ്രിസ്റ്റോള്‍ ഫെയര്‍ഫീല്‍ഡ് സ്‌കൂളില്‍ (BS7 9NL) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ശുശ്രുഷകള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. ജോര്‍ജ്ജ് പനക്കല്‍, റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST, റീജിയണിലെ വൈദികര്‍, മറ്റു ധ്യാനശുശ്രുഷകര്‍, വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എല്ലാ വിശ്വാസികളെയും ഈ ഏകദിന ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions