തെക്കേ ഇന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുവനന്തപുരം മാദ്രേ ദേ ദേവൂസ് വെട്ടുകാട് ഇടവകക്കാര്‍ ലണ്ടനില്‍ നേതൃത്വം നല്‍കുന്ന
ക്രിസ്തു രാജത്വ തിരുനാള്‍ നവംബര്‍ 23ന് ഈസ്റ്റ് ഹാമില്‍ നടക്കും.
നവംബര്‍ 23ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് തിരുനാള്‍ ആഘോഷം. കുമ്പസാരം, ജപമാല, പ്രദക്ഷിണം, പാദപൂജ, വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. ക്രിസ്തു രാജത്വ തിരുനാളിന് ഏവരുടെയും പ്രാര്‍ത്ഥനയും സാന്നിധ്യ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07722950467 ,075299419985
വിലാസം
സെന്റ് മൈക്കിള്‍സ് ചര്‍ച്ച്
21 റ്റില്‍ബറി റോഡ്, ഈസ്റ്റ്ഹാം, ലണ്ടന്‍ E6 6ED
