നവംബര്‍ 2 ശനിയാഴ്ച മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് ഹൈസ്‌ക്കൂള്‍ & സിക്‌സ്ത് ഫോമില്‍ വച്ച് നടക്കുന്ന യുക്മയുടെ പത്താമത് ദേശീയ കലാമേളയുടെ മത്സരങ്ങളുടെ സമയക്രമവും സ്റ്റേജുകളുടെ വിവരവും പ്രഖ്യാപിക്കുന്നതായി ദേശീയ കലാമേളയുടെ ജനറല്‍ കണ്‍വീനറും നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ സാജന്‍ സത്യന്‍ അറിയിച്ചു.
മത്സരങ്ങള്‍ 5 സ്റ്റേജുകളിലായിട്ടാണ് നടത്തുന്നത്. ഓരോ സ്റ്റേജിലും നടക്കുന്ന മത്സരങ്ങളും സമയവും ഇതോടൊപ്പം കൊടുത്തിരിക്കുന്ന ടേബിളിലെ ക്രമമനുസരിച്ചായിരിക്കും നടക്കുന്നത്. രാവിലെ 10 മണിക്ക് സ്റ്റേജ് 1, 2, 3 എന്നിവിടങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ഭരതനാട്യം മത്സരങ്ങള്‍ ആരംഭിക്കും. ഭരതനാട്യം മത്സരങ്ങളില്‍ പങ്കെടുക്കേണ്ട മത്സരാര്‍ത്ഥികള്‍ രാവിലെ 9.45 ന് കൃത്യ തന്നെ സ്റ്റേജ് മാനേജര്‍മാരുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 4, 5 സ്റ്റേജുകളില്‍ ജൂനിയര്‍ ഇംഗ്ലീഷ് പ്രസംഗ മത്സരവും, കിഡ്‌സ് പാട്ട് മത്സരവും നടക്കും. കലാമേളയുടെ സുഗമമായ നടത്തിപ്പിനും മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വൈകി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ സാങ്കേതികമായി തടസ്സ ണ്ടായിരിക്കുന്നതാണ് എന്ന കാര്യം പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
കലാമേളയില്‍ മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്നവര്‍ അവരവര്‍ക്കുള്ള ചെസ്റ്റ് നമ്പറുകള്‍ ഭാരവാഹികളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയണല്‍ ഭാരവാഹികളും അവരവരുടെ റീജിയണിലെ മത്സരാര്‍ത്ഥികളുടെ ചെസ്റ്റ് നമ്പറുകള്‍ ഇന്‍ഫര്‍മേഷന്‍ ഡസ്‌കില്‍ നിന്നും കൈപ്പറ്റി അസോസിയേഷന്‍ ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണ്.
നാഷണല്‍ കലാമേളയുമായി ബന്ധപ്പെട്ട് ഏത് ആവശ്യങ്ങള്‍ക്കും നാഷണല്‍ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. കലാമേള സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ എല്ലാ മത്സരാര്‍ത്ഥികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ദേശീയ ഭാരവാഹികള്‍ അറിയിച്ചു.