മലയാളി കമ്യൂണിറ്റി ഓഫ് ഹോര്‍ഷമിന് പുതിയ സാരഥികള്‍ ; പ്രസിഡന്റ് ബൈജു യാക്കോബ്, സെക്രട്ടറി മനു മത്തായി
ഹോര്‍ഷം മലയാളി കമ്യൂണിറ്റിയുടെ 2019-20 പ്രവര്‍ത്തന വര്‍ഷത്തിലേക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു.സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയ സമ്പന്നത കൊണ്ടും ഹോര്‍ഷം മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തികളാണ് പുതിയ നേതൃനിരയിലേക്ക് എത്തിയിരിക്കുന്നത്.
സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പൊതുയോഗത്തില്‍വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എംസിഎച്ച് അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടേയും പിന്തുണ നിയുക്ത പ്രസിഡന്റ് ബൈജു യാക്കോബ് അഭ്യര്‍ത്ഥിച്ചു.
മുന്‍ ട്രഷറര്‍ ആന്റണി തെക്കേപറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.