വിദേശം

രണ്ട് വര്‍ഷത്തെ ഭരണനേട്ടം രണ്ട് മിനുട്ടില്‍ ; താരമായി ന്യൂസിലാന്റ് പ്രധാനമന്ത്രി

തന്റെ വ്യക്തിത്വം കൊണ്ടും പെരുമാറ്റം കൊണ്ടും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ആളാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ന്യൂസിലാന്റില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇരകളെ നേരിട്ട് എത്തി ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാനും അവര്‍ക്കുവേണ്ട എല്ലാ സഹായവും നല്‍കുവാനും ജസീന്ദ മുന്നിലുണ്ടായിരുന്നു. പ്രധാനമന്ത്രിയിലിരിക്കെ പ്രസവവും കൈക്കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തി തന്റെ ജോലിയില്‍ വ്യാപൃതയായും 39 കാരിയായ അവര്‍ ആദരമേറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടുവര്‍ഷത്തെ ഭരണനേട്ടം വെറും രണ്ട് മിനുട്ടില്‍ വിശദീകരിച്ചാണ് ജസീന്ദ ഇപ്പോള്‍ താരമാവുന്നത്.

ന്യൂസിലാന്‍ഡ് ലേബര്‍ പാര്‍ട്ടിയുടെ നേതാവാണ് ജസീന്ദ . അധികാരത്തിലേറിയതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ജസീന്ദയുടെ രണ്ട് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഭരണ നേട്ട വിശദീകരണം നല്‍കുന്ന വീഡിയോ .

തന്റെ സര്‍ക്കാര്‍ എങ്ങനെയാണ് രണ്ട് വര്‍ഷംകൊണ്ട് 92,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതെന്നും 2,200ല്‍ അധികം വീടുകള്‍ നിര്‍മ്മിച്ചതെന്നും സീറോ കാര്‍ബണ്‍ ബില്ലിലേക്കെത്തിയതെന്നും ഹൈവേകള്‍ സുരക്ഷിതമാക്കിയതെങ്ങനെയെന്നും ജയിലിലാവുന്നവരുടെ എണ്ണം കുറച്ചതെങ്ങനെയെന്നുമടക്കമുള്ള കാര്യങ്ങള്‍ ജസീന്ദ ഞൊടിയിടകൊണ്ടു വീഡിയോയില്‍ വ്യക്തമാക്കുന്നു. രണ്ട് മിനുട്ടും 56 സെക്കന്റും മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

ജസീന്ദ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തയുടനെ വീഡിയോ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ട്വീറ്റ് ചെയ്തയുടനെ വീഡിയോ ഷെയര്‍ ചെയ്തത്. എല്ലാവരും ജസീന്ദയെ വാനോളം പുകഴ്ത്തിയാണ് വീഡിയോ പങ്കുവച്ചത്. ജസീന്ദയുടെ നേതൃത്വ പാടവത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ആശംസാപ്രവാഹമാണ് ട്വിറ്ററില്‍.

വീഡിയോ

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions