ക്നാനായ യുവജന പങ്കാളിത്തം കൊണ്ട് ചരിത്രമാകാന്‍ പോകുന്ന 'തെക്കന്‍സ് 2019 ' നു ബര്‍മിംഗ്ഹാം ഒരുങ്ങി. സ്വപ്‍ന സദൃശമായ പിക്കാഡിലി സ്യൂട്ട് വേദിയില്‍ ശനിയാഴ്ച ഒഴുകിയെത്തുക രണ്ടായിരത്തിലധികം ക്നാനായ യുവജനങ്ങള്‍ ആയിരിക്കും. മുഖ്യാതിഥിയായി എത്തുന്നത് കോട്ടയം അതിരൂപത ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആണ്. യുകെയിലെങ്ങുമുള്ള 40 ഓളം യൂണിറ്റുകളില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുമായി യുവജനങ്ങള്‍ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കമാണ് തെക്കന്‍സ് 2019 .
എവിടെ ഏതു യൂണിറ്റില്‍ നോക്കിയാലും മുതിര്‍ന്നവരും യുവാക്കളുമെല്ലാം തെക്കന്‍സിന്റെ ചര്‍ച്ചകളിലും തായ്യറെടുപ്പുകളിലും / ഡാന്‍സ് പ്രാക്ടിസുകളിലും റിഹേഴ്സലുകളിലുമൊക്കെ മുഴുകിയിരിക്കുകയാണ് . ക്നാനായ തനിമയും കൂട്ടായ്മയും എല്ലാം ക്നാനായ യുവാക്കള്‍ രുചിച്ചറിയുന്ന / അടുത്തറിയുന്ന ഒരു യുവജന വിസ്മയം തന്നെയാണ് കഴിഞ്ഞ സെന്‍ട്രല്‍ കമ്മിറ്റി തുടങ്ങി വച്ച, ക്നാനായ യുവജനങ്ങള്‍ നെഞ്ചിലേറ്റിയ തെക്കന്‍സ് 2019 .
ശനിയാഴ്ച്ച രാവിലെ 9 .45 നു ഫ്ലാഗ് ഹോസ്റ്റിംഗിന് ശേഷം 10 മണിക്ക് മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില്‍ യുകെയിലെ എല്ലാ ക്നാനായ വൈദീകരോടുചേര്‍ന്നു അര്‍പ്പിക്കുന്ന ആഘോഷമായ വി. കുര്ബാനയോടു കൂടി ആരംഭിക്കുന്ന തെക്കന്‍സ് 2019 , ലൈവ് മ്യൂസിക്കും , മാര്‍ഗം കളിയും , നടവിളിയും , പുരാതന പാട്ടുകളും, ടോക്കുകളും , യുവജനങ്ങളെ ആവേശത്തിലാറാടിക്കുന്ന നിരവധി ഡാന്സുകളും അവസാനം യുവജനങ്ങളുടെ ഹരമായ ഡിജെ (DJ) യും ഒത്തു ചേരുമ്പോള്‍ അവിസ്മരണീയമായിമാറും . വൈകുന്നേരം 8 മണിയോടെ തെക്കന്‍സ് 2019 നു തിരശീല വീഴും .
പരിപാടികളുടെ വിജയത്തിനായി UK KCYL സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെല്‍ക്കം ഡാന്‍സ് , റിസപ്ഷന്‍ , ഫുഡ് , ലിറ്റര്‍ജി , പ്രോഗ്രാം , തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ ഒന്നിനൊന്നു മെച്ചതോടെ പ്രവര്‍ത്തിക്കുന്നു. ടെനിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമ്മിറ്റി ഓരോ സബ് കമ്മിറ്റികളുടെയും ചുക്കാന്‍ പിടിക്കുന്നു . UKCYL പ്രസിഡന്റ് ടെനിന്‍ ജോസ് കടുതോടിന്റെയും സെക്രട്ടറി BLAIZE തോമസ് ചേത്തലിന്റെയും നേത്രുത്വത്തില്‍ , മറ്റു കമ്മറ്റി അംഗങ്ങളായ വൈസ് പ്രസിഡണ്ട് സെറിന്‍ സിബി ജോസഫ്, TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവര്‍ , UKKCYL നാഷണല്‍ ചാപ്ലൈന്‍ ഫാ സജി മലയില്‍ പുത്തെന്‍പുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വത്തില്‍ നാഷണല്‍ DIRECTORS ആയ സിന്റോ വെട്ടുകല്ലേല്‍ , ജോമോള്‍ സന്തോഷ് എന്നിവരുടെ ഗൈഡന്‍സില്‍ യുവജനങ്ങള്‍ക്കായി ഒരു മഹാവിസ്മയം തന്നെ ഒരുങ്ങും.
ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,യു കെ കെ സി എ പ്രസിഡന്റ്
തോമസ് തൊള്ളന്‍മാവുങ്കല്‍ യു കെ കെ സി വിമന്‍സ് ഫോറം അധ്യക്ഷ ടെസ്സി ബെന്നി എന്നിവരും പങ്കെടുക്കും.
കാര്യ പരിപാടികള്‍ :
08 :30 -രജിസ്ട്രേഷന്‍
09 :45 -പതാക ഉയര്‍ത്തല്‍
10 -വിശുദ്ധ കുര്‍ബാന
11 :45 - ഉച്ച ഭക്ഷണം
12 :15 - അതിഥി സ്വീകരണം
12 : 30 - ഉല്‍ഘാടന സമ്മേളനവും, യു കെ കെ സി വൈ എല്‍ ടാലെന്റ് ഷോക്കേസും.
17 : 50-നന്ദി പ്രകാശനം
18 :ഡിജെ
19 : 30- സമാപനം.