സൗത്താംപ്ടന്‍: സൗത്താംപ്ടണ്‍ മാര്‍വല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് നവംബര്‍ 22,2324 തീയതികളില്‍ നടക്കുന്ന ചീട്ടുകളി മല്‍സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇനി രണ്ട് ആഴ്ചമാത്രമാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മല്‍സരത്തിനു ഉള്ളത്. പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുന്നതിനുളള ശ്രമത്തിലാണ് സംഘാടകര്‍.
റമ്മി,ലേലം ഇനങ്ങളിലായിരിക്കും വാശിയേറിയ മല്‍സരം. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 555 പൗണ്ടും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 222 പൗണ്ടും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 111 പൗണ്ടും സമ്മാനമായി നല്‍കുന്നുണ്ട്. ഹാംഷെയര്‍ കിങ്സ് ഇലവന്‍ ഇന്റര്‍നാഷണലാണ് മല്‍സരം സംഘടിപ്പിക്കുന്നത്. 2015 മുതല്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഘടിപ്പിക്കുന്ന ചീട്ടുകളി
മല്‍സരത്തിന്റെ തുടര്‍ച്ചയായാണ് ചീട്ടുകളി ഇത്തവണ സൗത്താംപ്ടണിലേക്ക് എത്തുന്നത്. ഇരുന്നൂറ്റി അമ്പതോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇരുപതോളം ടീമുകള്‍ ഓരോ തവണയും മല്‍സരത്തിന് എത്താറുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.വളരെ പൊഫഷണല്‍ ആയിട്ടാണ് മല്‍സരം സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ ആഘോഷപരിപാടിപോലെയാണ് ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തിന് ക്രമീകരണങ്ങള്‍ നടത്തുന്നത്. യു.കെ.യുടെ ഏതു ഭാഗത്തു നിന്നുമുള്ള മലയാളി ടീമുകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. മല്‍സരത്തിന് എത്തുന്നവര്‍ക്കായി മുറികള്‍ ഇതിനോടകം ബുക്കു ചെയ്തിട്ടുണ്ട്. കൂടാതെ മല്‍സരം നടക്കുന്ന മൂന്നു ദിവസങ്ങളിലും വിഭവ സമൃദ്ധവും രുചികരവുമായ കേരള വിഭവങ്ങള്‍ ലൈവായി പാചകം ചെയ്തു നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മല്‍സരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് ജോമി ജോയി( ഫോണ്‍ 07956095689), ടിനു ജോയി (ഫോണ്‍ 07446949072) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.