വിദേശം

പോപ്പിന്റെ പേരില്‍ വിവാദ വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; എതിര്‍പ്പുമായി വിശ്വാസികള്‍

ക്രിസ്ത്യന്‍ തിയോളജി പ്രകാരം യേശുവിന്റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും ഏറെ പ്രാധാന്യമുള്ള വിഷയമാണ് . യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നതാണ് അടിസ്ഥാന വിശ്വാസം. എന്നാല്‍ ഉയര്‍ത്തെഴുന്നേറ്റത് ക്രിസ്തുവിന്റെ ശരീരമല്ല ആത്മാവാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി വിവാദ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു ഇറ്റാലിയന്‍ ജേണലിസ്റ്റ്.

യേശുക്രിസ്തു ശരീരമായല്ല, ആത്മാവായാണ് തിരിച്ചെത്തിയതെന്നാണ് പോപ്പ് കരുതുന്നതെന്ന് വത്തിക്കാന്‍ ഇന്റര്‍വ്യൂവര്‍ യൂജിനിയോ സ്‌കാള്‍ഫാരി പറയുന്നു. പോപ്പ് ഫ്രാന്‍സിസിന്റെ ദീര്‍ഘകാല സുഹൃത്ത് കൂടിയാണ് ഈ 95-കാരന്‍. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നായ കുരിശുമരണത്തിന് ശേഷമുള്ള ജീവനുള്ള ശരീരമായി തിരിച്ചെത്തിയെന്ന നിലപാടിനോട് പോപ്പിന് വിശ്വാസമില്ലെന്നാണ് സ്‌കാള്‍ഫാരി അവകാശപ്പെടുന്നു.

'മൃതശരീരം വീണ്ടെടുത്ത് സ്ത്രീകള്‍ കല്ലറയില്‍ കിടത്തുന്നത് വരെ യേശു മനുഷ്യനായിരുന്നു. ആ രാത്രി കല്ലറയില്‍ നിന്ന് മനുഷ്യന്‍ അപ്രത്യക്ഷനാവുകയും ഗുഹയില്‍ നിന്ന് ആത്മാവ് പുറത്ത് വരികയും ചെയ്തു. ഈ ആത്മാവാണ് സ്ത്രീകളെയും, അപ്പോസ്തലന്‍മാരെയും കണ്ടത്. മനുഷ്യരൂപത്തിലുള്ള നിഴലായിരുന്നു അത്, പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു', പോപ്പ് ഫ്രാന്‍സിസ് പറഞ്ഞതായി സ്കാള്‍ഫാരി പറയുന്നു.

സ്‌കാള്‍ഫാരിയുടെ അവകാശവാദങ്ങള്‍ ഈ ആഴ്ച പുറത്തിറങ്ങിയ ഇറ്റലിയിലെ ലാ റിപബ്ലിക്കയുടെ മുന്‍ പേജില്‍ ഇടംപിടിച്ചു. കൂടാതെ ഇദ്ദേഹം എഴുതുന്ന പുതിയ പുസ്തകത്തിന്റെ അവതാരികയിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്കാള്‍ഫാരിയുടെ വാദത്തിനെതിരെ വിശ്വാസി സമൂഹം എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. സ്വര്‍ഗവും നരകവും ഇല്ലെന്നു പോപ്പ് പറഞ്ഞതായി മുമ്പും സ്‌കാള്‍ഫാരി വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.


  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions