വിദേശം

എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് ജോലിചെയ്യാന്‍ യുഎസ് കോടതിയുടെ അനുമതി

വാഷിങ്ടണ്‍ : ഇന്ത്യക്കാരടക്കമുള്ളവരുടെ എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി. അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് യു.എസ്. കോടതിയുടെ തീരുമാനം.

കൊളംബിയ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ഏറെ നിര്‍ണായകമായ തീരുമാനമെടുത്തത്. കേസ് പരിഗണിച്ച കോടതി ഇത് കീഴ്‌കോടതിയിലേക്ക് തന്നെ കൈമാറുകയും ചെയ്തു. വിഷയം സൂക്ഷ്മമായി വിലയിരുത്താനും മറ്റും കീഴ്‌കോടതിയിലേക്ക് മടക്കി അയക്കുന്നതാകും നല്ലതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

സേവ്‌സ് ജോബ്‌സ് യു.എസ്.എ. എന്ന കൂട്ടായ്മയാണ് എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. വിദേശരാജ്യങ്ങളില്‍നിന്നുള്ളവരെ പരിഗണിക്കുന്നത് തങ്ങളുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015-ല്‍ ഒബാമ ഭരണകൂടമാണ് പാസാക്കിയത്.


  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions