രണ്ടു പ്രായം ചെന്ന മാതാപിതാക്കള്‍ മഴനനഞ്ഞു കിടക്കുന്നു. അതില്‍ മാതാവിന് മാനസിക പ്രശ്ങ്ങളും. മക്കളില്‍ രണ്ടുപേര്‍ സീറോ മലബാര്‍ ക്രൈസ്തവ സഭയിലെ സന്യസ്തരാണ്. പ്രളയ കാലത്ത് ഇവരുടെ പുരയുടെ മേല്‍ക്കൂര കാറ്റു കൊണ്ടുപോയത് മുതല്‍ അവര്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ്. മക്കള്‍ അംഗമായ മഠത്തില്‍ നിന്നും ചെറിയ സഹായം ലഭിച്ചിരുന്നു. ഏങ്കിലും അത് പലകാരണം കൊണ്ട് വീടുപണിയാന്‍ ഉപയോഗപ്പെട്ടില്ല .ഈ അവസ്ഥയിലാണ് ഇടുക്കി മരിയാപുരം ,കുതിരക്കല്ലു പ്രദേശത്തു താമസിക്കുന്ന അമ്പഴക്കാട്ടുവീട്ടില്‍ ഏപ്പു ചേട്ടന്‍ എന്ന തോമസ് സഹായത്തിനുവേണ്ടി ഉറ്റു നോക്കുന്നത് .
എനിക്ക് ഏപ്പു ചേട്ടനെ ചെറുപ്പം മുതല്‍ അറിയാം കൂലിപണിചെയ്തു മക്കളെ വളര്‍ത്തിയ വളരെ സാധുവായ ഒരു മനുഷ്യന്‍ ,ഇപ്പോള്‍ പണിയെടുക്കാന്‍ ത്രാണിയില്ലാത്ത അവസ്ഥ. അദ്ദേഹത്തിന്റെ ആഗ്രഹം മാനസിക പ്രശനങ്ങളുള്ള ഭാര്യയെ മഴ നനയാതെ കിടത്താന്‍ ഒരു ചെറിയ വീട് എന്നത് മാത്രമാണ്.
കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഏപ്പു ചേട്ടന്‍ ചോദിച്ചു 'എടാ നിനക്ക് എന്റെ വീട്ടില്‍ വരെ ഒന്നുവരമോ,? എന്നെ ഒന്ന് സഹായിക്കാമോ'യെന്ന്. ഞാന്‍ നേരില്‍ പോയിക്കണ്ടപ്പോള്‍ മനസ്സലിഞ്ഞു പോയി. വീടിന്റെ മേല്‍ക്കൂര കാറ്റുകൊണ്ടുപോയി. അവിടെ പടുതവലിച്ചു കെട്ടിയിരിക്കുന്നു. വീടിന്റെ ജനലുകളും വാതിലുകളും മുഴുവന്‍ കുശുത്തു അറ്റു പോയിരിക്കുന്നു. മഴയും കാറ്റും വന്നാല്‍ അതിനുള്ളില്‍ ഇരുന്നു തണുത്തു വിറക്കുകയല്ലാതെ യാതൊരു മാര്‍ഗവുമില്ല കൂടാതെ ഭാര്യക്കു ചികിത്സക്കും പണം വേണം. കഴിയുന്ന സഹായം ചെയ്യാമെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു -00918301841510
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതിനായി മുന്നിട്ടിറങ്ങുകയാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.
സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ്- 07708181997 ടോം ജോസ് തടിയംപാട് - 07859060320 സജി തോമസ് -07803276626.