ലണ്ടന്‍: യു.കെ.കെ.സി.എ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ടോമി തോമസ് പടവീട്ടുകാലായില്‍ ,സെക്രട്ടറി ലൂബി മാത്യു വെള്ളാപ്പള്ളില്‍ , അനീഷ് ജോസഫ് പുത്തന്‍പുരക്കല്‍ ട്രഷറര്‍, ജാസ്മിന്‍ ജസ്റ്റിന്‍ പുളിക്കമ്യാലില്‍ വൈസ് പ്രസിഡന്റ് ലിനീഷ് ലൂക്കോസ് താഴപ്പള്ളി
ജോയിന്റ് സെക്രട്ടറി, ജോബി ജോസ് തണ്ടാശേരില്‍ ജോയിന്റ് ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബാബു തോമസ് കല്ലോലിനെ അഡ്‌വൈസറായും ഷാജി പൂത്തറ, സാം സൈമണ്‍ എന്നിവരെ ലണ്ടന്‍ റീജിയന്‍ പ്രതിനിധികളായും തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ യൂണിറ്റ് സെക്രട്ടറി ഷിന്റോ വരണാധികാരിയായിരുന്നു. വിവിധ പരിപാടികളോടെ നടന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
പുതിയ സെക്രട്ടറി ലൂബി മാ
ത്യൂ യു.കെ.കെ.സി.എ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. സാജന്‍ പടിക്കമ്യാലില്‍ ഏതാനും വര്‍ഷം മുമ്പ് ട്രഷററായിരുന്നതിന് ശേഷം ആദ്യമായാണ് ഒരാള്‍ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ നിന്നും യു.കെ.കെ.സി.എ കേന്ദ്ര ഭാരവാഹിത്വത്തില്‍േക്ക് മല്‍സരിക്കുന്നത്. പിറവം സ്വദേശിയാണ് ലൂബി മാത്യൂ.