അസോസിയേഷന്‍

സാംസ്‌കാരികമായി ഐക്യപ്പെടാന്‍ യുകെ മലയാളികളെ ആഹ്വനം ചെയ്ത് സീതാറാം യെച്ചൂരി

ബോണ്‍മൗത്ത്‌: ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ആഘോഷം ഡോര്‍സെറ്റ് കൗണ്ടിയിലെ ബോണ്‍മൗത്തില്‍ സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം മുന്‍ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്‌ഘാടനം ചെയ്തു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം പിന്നീട് നവോത്ഥാന വഴികളിലൂടെ സഞ്ചരിച്ചു ഇന്ന് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും തന്നെ അവകാശപ്പെടാന്‍ കഴിയാത്ത മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തും,പൊതുജന ആരോഗ്യരംഗത്തും വിവര സാങ്കേതികരംഗത്തുമെല്ലാം കേരളം കൈവരിച്ച നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണ്.സ്ത്രീ മുന്നേറ്റങ്ങളും, ശിശു ക്ഷേമ കാര്യങ്ങളിലുമടക്കം സാമൂഹ്യമായി ഓരോ ദിനവും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് ജാതിക്കും മതത്തിനും കക്ഷി രാഷ്ട്രീയത്തിനും അതീതമായി മികച്ച പിന്തുണ നല്‍കണമെന്നും, ബ്രിട്ടനിലെ മുഴുവന്‍ മലയാളികളും സാംസ്‌കാരിക തലത്തില്‍ ഐക്യപ്പെടണമെന്നും സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.

ആന്ധ്രാ പ്രദേശ് കേഡറിലെ മലയാളിയായ IAS ഓഫീസര്‍ ബാബു അഹമ്മദ് IAS വിശിഷ്ട അതിഥിയായി യോഗത്തില്‍ പങ്കെടുത്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേരളം അകപ്പെട്ടപ്പോള്‍ , കേരളസമൂഹം ഒറ്റക്കെട്ടായി നിന്ന് ആ മഹാപ്രളയത്തെ അതിജീവിച്ചതിനെ അനുസ്മരിച്ചു കൊണ്ടും സാമ്പത്തികമായും, സാങ്കേതിക ഉപദേശങ്ങളായും ആന്ധ്രാ ഗവണ്‍മെന്റിന്റെ ഭാഗമായി നിന്ന് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ പങ്കു വച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു.

കേരള പോലീസില്‍ സേനയിലെ മികച്ച പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയില്‍ നിന്നും മെഡല്‍ കരസ്ഥമാക്കിയ ചേതന യുകെയുടെ ആദ്യ പ്രസിഡന്റ് സുനില്‍ ലാലിനെ സമ്മേളന വേദിയില്‍ സീതാറാം യെച്ചൂരി മെമെന്റോ നല്‍കി ആദരിച്ചു. കൂടാതെ, ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തി വരുന്ന അമ്മ ചാരിറ്റിയെയും, ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി സ്കൈ ഡൈവിംഗ് നടത്തി മലയാളികളുടെ അഭിമാനമായി മാറിയ ജോയല്‍ മനോജിനെയും ചടങ്ങില്‍ യെച്ചൂരി മൊമെന്റോ നല്‍കി അനുമോദിച്ചു. ചേതന യുകെക്ക് വേണ്ടി ഗ്രാഫിക് ഡിസൈന്‍സ് ചെയ്ത അനൂപിനെയും, കലാപ്രകടങ്ങളിലൂടെ ചേതനയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ വേദിയെ സമ്പുഷ്ടമാക്കിയ മുഴുവന്‍ കലാകാരന്മാരെയും കലാകാരികളെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

തുടര്‍ന്ന് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് റെമി ജോസഫ് തുടങ്ങിയവര്‍ ചേതനയുടെ പത്താം വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ സ്വാഗതവും, ട്രഷറര്‍ ശ്രീകുമാര്‍ നന്ദിയും പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ബ്രിട്ടനിലെ വിവിധങ്ങളായ പ്രദേശങ്ങളില്‍ നിന്നും വന്ന കലാകാരന്മാരും കലാകാരികളും അണിനിരന്ന, സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാസന്ധ്യ സദസ്യര്‍ക്ക് ഒരു വര്‍ണ്ണ വിസ്മയമായി തന്നെ അനുഭവപ്പെട്ടു. ചേതനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന കേരളപ്പിറവി ആഘോഷം ഒരു ചരിത്ര സംഭമാക്കിത്തീര്‍ത്ത മുഴുവന്‍ ചേതന അംഗങ്ങളോടും, അഭ്യുദയകാംഷികളോടും സ്പോണ്സര്‍ഷിപ്പുകള്‍ നല്‍കി സഹായിച്ച Focus Finshure, Financial Solutions, Law &Lawyers solicitor firm, St.Johns Travels Oxford തുടങ്ങിയ സ്ഥാപനങ്ങളോടും ശബ്ദവും വെളിച്ചവും, LED Dispay Wall അടക്കമുള്ള സ്റ്റേജും ക്രമീകരിച്ച ഗ്രേസ് മെലോഡിസ്‌നോടുമുള്ള ചേതനയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും ചേതന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions