വിദേശം

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ രജപക്‌സെയ്ക്ക് വിജയം


കൊളംബോ:ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ രജപക്‌സെയ്ക്ക് വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനം നാളെ നടക്കാനിരിക്കെ ഗോതബായയുടെ വിജയം ഉറപ്പായിരിക്കുകയാണ്. 60 ശതമാനത്തിലേറെ വോട്ടാണ് ഗോതബായക്ക് നിലവില്‍ ലഭിച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ സജിത് പ്രേമദാസ് തോല്‍വി സമ്മതിക്കുകയും ഗോതബായക്ക് അഭിനന്ദനം അറിയിക്കുകയുമുണ്ടായി.

ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായാണ് ഗോതബായയുടെ വരവ്. മുന്‍ പ്രസിഡന്റായ മഹീന്ദ്ര രാജാപസെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഇദ്ദേഹം ശ്രീലങ്കന്‍ പീപ്പീള്‍സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. പ്രധാന എതിരാളിയായ സജിത് പ്രേമദാസ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംങ്ങിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്.

ഭരണത്തിലിരിക്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്കെതിരെ ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നു.

2006 ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായ തമിഴ് വംശജര്‍ക്കു നേരെ ക്രൂരമായ സൈനികാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് എന്നാതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷമായ സിംഹളര്‍ ഇദ്ദേഹത്തിനുകൂലമായിരുന്നു.250 ഓളം പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ ദിന സ്‌ഫോടനവും തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഗോതബായക്കായി. ഗോതബായയുടെ വിജയം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നുമുണ്ട്.കനത്ത സുരക്ഷയിലായിരുന്നു ശ്രീലങ്കയില്‍ വോട്ടിംഗ് നടന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions