സ്പിരിച്വല്‍

വചനം ആഘോഷിച്ച് ജീവിച്ച് പങ്കുവെക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലിവര്‍പൂള്‍ : ദൈവവചനം ആഘോഷിക്കുകയും , ജീവിക്കുകയും , പങ്കുവെക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാ മേളയായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവം ലിവര്‍പൂളില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മെ ഒരു ദൈവജനമാക്കി തീര്‍ക്കുന്നത് ദൈവവചനം ആയതിനാല്‍ നാം അതിനു വേണ്ടി ഹൃദയം കൊടുക്കണം. ഹൃദയത്തിലെ തണുപ്പ് മാറ്റി തിരുവചനത്തിന്റെ അഗ്‌നിയാല്‍ നാം ജ്വലിക്കുന്നവരാകണം.എഴുതപ്പെട്ട വചനം ദൈവത്തിന്റെ ജീവനുള്ള വചനമായി അനുഭവപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയനുകളിലായി അയ്യായിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത റീജിയണല്‍ കലോത്സവങ്ങളില്‍ വിജയികളായ ആയിരത്തി മുന്നൂറ് മത്സരാര്‍ത്ഥികള്‍ ആണ് ഇന്നലെ പതിനൊന്നു സ്റ്റേജുകളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത് .

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ , ചാന്‍സിലര്‍ റവ . ഡോ . മാത്യു പിണക്കാട്ട് ,കലോത്സവം ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സി .എസ് .ടി . , അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍ , കലോല്‍സം ചീഫ് കോഡിനേറ്റേഴ്‌സ് മാരായ റോമില്‍സ് മാത്യു ,സിജി വൈദ്യാനത്ത് , രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍ അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി .

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions