ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി 'മാരിവില്ലിന്‍ തെന്മലര്‍ 'ചൊരിയുന്ന ഒരു ശരത് കാല സന്ധ്യ 24 ന് ലണ്ടനില്‍. ഈ ശരത് കാല സന്ധ്യയില്‍ മലയാള നാടക ഗാനങ്ങളുടെ എന്നുമെന്നും മധുരിക്കുന്ന ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി ലണ്ടനിലെ കേരള ഹൌസില്‍വീണ്ടും ഒത്ത് കൂടുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ആഭിമുഖ്യത്തില്‍ 'കട്ടന്‍ കാപ്പിയും കവിതയും' കൂട്ടായ്മ .
ഒരു കാലഘട്ടത്തിന്റെ മൂളിപ്പാട്ടുകള്‍ ചിറകടിച്ചുയര്‍ന്നത് പഴയകാല നാടക സദസ്സുകളില്‍ നിന്നായിരുന്നു . 'ക്ലാര്‍നെറ്റും, ബുള്‍ബുളും, ഹാര്‍മോണിയ'വും ഒക്കെ നിറഞ്ഞു നിന്നിരുന്ന നാടക ഗാനങ്ങള്‍ . അതു പിന്നീടു മലയാളിയുടെ ചുണ്ടില്‍ നിന്നും ഹൃദയത്തിലേക്കു ചേക്കേറി . പഴമയുടെ ഈറ്റില്ലങ്ങളിലേക്കൊരു തിരിച്ചുപോക്കാണ് മലയാളത്തിന്റെ
എക്കാലത്തേയും പ്രിയപ്പെട്ട നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'മാരിവില്ലിന്‍ തേന്മലരെ' എന്ന പരിപാടി.
അനൗപചാരികതയുടെ ഈ സദസ്സില്‍ ആര്‍ക്കും പഴയ നാടക ഗാനങ്ങള്‍ അവതരിപ്പിക്കാം, അവയുടെ സൗന്ദര്യത്തെ വാഴ്ത്താം.
Date : Sunday 24 November 2019 from 5.30pm.
Venue : KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD