വിദേശം

കാനഡയില്‍ ഹിന്ദു വനിതാ മന്ത്രി; മൂന്നു സിഖുകാരും, ട്രൂഡോയാണ് താരം

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ മന്ത്രിസഭയിലെ ഇന്ത്യന്‍ പ്രാതിനിധ്യം വീണ്ടും കൂട്ടി. സിഖുകാരായ മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ഹിന്ദുമത വിഭാഗത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അനിത ഇന്ദിര ആനന്ദും നിയമിക്കപ്പെട്ടു. ഇന്ദിരയെ കൂടാതെ മൂന്നു സിഖുകാരും പുതിയ മന്ത്രിസഭയിലുണ്ട്. ഇവര്‍ മുന്‍ മന്ത്രിസഭയിലും ഉണ്ടായിരുന്നു.

ടൊറന്റോ സര്‍വകലാശാലയില്‍ നിയമ പ്രൊഫസറായ അനിത ഇന്ദിര ആനന്ദ് നോവ സ്‌കോട്ടിയ പ്രവിശ്യയിലെ കെന്റ്വില്ലെ പട്ടണത്തിലാണ് ജനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ മകളാണ് അനിത. അവരുടെ പരേതയായ അമ്മ സരോജ് റാം പഞ്ചാബിലെ അമൃതസറുകാരിയും പിതാവ് എസ്.വി ആനന്ദ് തമിഴ്‌നാട്ടുകാരനുമാണ്.

പുതിയ ട്രൂഡോ സര്‍ക്കാരിന്റെ മന്ത്രിസഭയിലെ നവാഗതരായ ഏഴ് പേരില്‍ ഒരാളാണ് അനിത ആനന്ദ്. ട്രൂഡോയുടെ 2015-ലേതു പോലെ ഇപ്പോള്‍ രൂപീകരിച്ച മന്ത്രിസഭയില്‍ പകുതിയും സ്ത്രീകളാണ്. മന്ത്രിയായി നിയമിക്കപ്പെട്ട അനിത ഇന്ദിര ആനന്ദ് കാനഡയിലെ ഓക്ക്വിലെ പ്രദേശത്തെ ഇന്‍ഡോ കനേഡിയന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ഇതുകൂടാതെ കനേഡിയന്‍ മ്യൂസിയം ഓഫ് ഹിന്ദു സിവിലൈസേഷന്റെ മുന്‍ ചെയര്‍പെഴ്സണ്‍ കൂടിയായിരുന്നു. എയര്‍ ഇന്ത്യാ ഫ്‌ളൈറ്റ് 1982- ലെ തീവ്രവാദി ബോംബാക്രമണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷനു വേണ്ടി ഗവേഷണം നടത്തിയ വ്യക്തിയാണ് അനിത ഇന്ദിര.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions