അസോസിയേഷന്‍

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ക്രിസ്മസ് കരോള്‍ വൈറല്‍ ആകുന്നു

ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ 2019ലെ ക്രിസ്തുമസ് കരോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. മെല്‍ബണിന്റെ പ്രാന്തപ്രദേശങ്ങളായ Bendigo , Bellarat, Shepparton, Pakenham, Sale എന്നീ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മുന്നൂറോളം ക്നാനായ കുടുംബങ്ങളിലാണ് ഉണ്ണിയേശുവിന്റെ പിറവി തിരുന്നാളിന് മുന്‍പേ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാന്‍ അസോസിയേഷന്‍ കരോള്‍ സംഘമായി . നവംബര്‍ 15 വെള്ളിയാഴ്ച Pakenham ലെ രേണു തച്ചേടന്റെ വസതിയില്‍ അസോസിയേഷന്റെ പ്രസിഡന്റ് സജി കുന്നുംപുറം കരോള്‍ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കരോള്‍ ഏവര്‍ക്കും ആവേശത്തിന്റെ അലമാലകള്‍ സൃഷ്ടിച്ചുകൊണ്ട് ഡിസംബര്‍ 15 ഞായറാഴ്ച മെല്‍ബണിലെ നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ അവസാനിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കരോള്‍ സംഘം കുടുംബങ്ങളില്‍ എത്തുന്നത്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ കരോളിന്റെ പ്രത്യേകത സൗത്ത് റീജിയണനില്‍ നിന്നുള്ള പങ്കാളിത്തമാണ്. സൗത്ത് റീജിയന്റെ കോര്‍ഡിനേറ്റര്‍ മാത്യു തമ്പലക്കാട്ടും ജയിക്കബ് പാലച്ചേരിയും റ്റോബി വാളത്താറ്റിയും ഡിസൈന്‍ ചെയ്ത ക്രിസ്തുമസ് ഡ്രസില്‍ ആണു പുരുഷന്‍മാര്‍ ക്രിസ്മസ് കരോളില്‍ തിളങ്ങിയത്. ലിജി റോബിന്‍ , ജൂബി തോമസ് എന്നിവര്‍ ഡിസൈന്‍ ചെയ്ത വനിതകളുടെ ക്രിസ്മസ് കരോള്‍ ഡ്രസ് പുതുമയോടെ വൈറല്‍ ആയി മാറി. ഇത്തവണത്തെ ക്രിസ്മസ് കരോളിന്റെ മറ്റൊരു പ്രത്യേകത ഗാനങ്ങള്‍ എഴുതി സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് അസോസിയേഷന്റെ ആരംഭകാലം മുതല്‍ സംഗീതത്തിന് മുന്‍തൂക്കം നല്‍കുന്ന ജോമോന്‍ കുളിഞ്ഞിയും അസോസിേയഷന്റെ എല്ലാ പരിപാടികളുടെയും ഭാവഗാനങ്ങള്‍ ആലപിച്ച് അംഗങ്ങളെ ആവേശത്തിലാഴ്ത്തുന്ന മോന്‍സി പൂത്തറയും താള മേളങ്ങളില്‍ വിസ്മയം സൃഷ്ടിക്കുന്ന സോബി പുളിമലയും ബെഞ്ചമിന്‍ മേച്ചേരിയും അസോസിയേഷന്റെ വാനമ്പാടികളായ ജൂലി ടോണിയും കുഞ്ഞുമോള്‍ ജോസഫും അടങ്ങുന്ന കരോള്‍ സംഘം ആവേശമായി മാറുന്നു.

സജി കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കരോള്‍ പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നു. അസോസിയേഷന്റെ ക്രിസ്മസ് കരോന്‍ ഉദ്ഘാടനത്തിന് ക്നാനായ സമുദായത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന മാര്‍ത്തോമന്‍ പാടിയാണു തുടങ്ങിയത്. എല്ലാ കുടുംബങ്ങളിലും കരോള്‍ എത്തുമ്പോള്‍ കുടുംബത്തിന് വേണ്ടി ഉണ്ണിയേശുവിനോട് പ്രാര്‍ഥിച്ചു കൊണ്ടാണു കരോള്‍ ഗാനങ്ങള്‍ തുടങ്ങുന്നത്. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്മസ് കരോള്‍ മെല്‍ബണിലെ മുന്നൂറോളം കുടുംബങ്ങള്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions