അസോസിയേഷന്‍

യുക്മയുടെ യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബര്‍മിംഗ്ഹാമില്‍; ബാബു അഹമ്മദ് ഐഎഎസ് ഉദ്ഘാടകന്‍; ഡോ.അനൂജ് മാത്യു മുഖ്യാതിഥി

യുവജനങ്ങളില്‍ ലക്ഷ്യബോധവുംആത്മവിശ്വാസവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നാളെ(ശനിയാഴ്ച), ബര്‍മിംഗ്ഹാമില്‍ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഒരുക്കിക്കൊണ്ടാണ് ദിനാഘോഷം വിഭാവനം ചെയ്തിരിക്കുന്നത്.

ആന്ധ്രപ്രദേശ് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനും മലയാളിയും ആന്ധ്രാപ്രദേശ് സര്‍ക്കാരിലെ സുപ്രധാനമായ പദവികള്‍ വഹിക്കുന്നയാളുമായ ബാബു അഹമ്മദ് IAS ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഗവണ്‍മെന്റിലെ വിദേശ വ്യാപാര വകുപ്പില്‍ അസ്സിസ്റ്റന്റ്‌റ് ഡയറക്റ്ററും സീനിയര്‍ ഉപദേഷ്ടാവുമായി പ്രവര്‍ത്തിക്കുന്ന, മലയാളികളുടെ അഭിമാനമായ ഡോ.അനൂജ് മാത്യു (PhD.) ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

ആരോഗ്യ സുരക്ഷാ - മാനവ വിഭവശേഷി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയും നേഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ എലിസബത്ത് മേരി എബ്രഹാം, ബ്രിട്ടനില്‍ പഠിച്ചു വളര്‍ന്ന പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ഏറോസ്‌പേസ് എന്‍ജിനീയറും പ്രോഗ്രാം മാനേജ്‌മെന്റ് മേധാവിയുമായ ജിതിന്‍ ഗോപാല്‍ എന്നിവര്‍ പരിശീലന കളരിയില്‍ ആമുഖ പ്രഭാഷണങ്ങള്‍ നടത്തും.

ബ്രിട്ടനില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടി ജോലിചെയ്യുന്നവരും, നിലവില്‍ വ്യത്യസ്ത മേഖലകള്‍ പാഠ്യ വിഷയങ്ങളായി തെരഞ്ഞെടുത്തവരുമായ പ്രൗഢമായ വലിയൊരുനിര റിസോഴ്‌സ് പേഴ്‌സണ്‍സ് യുവജന പരിശീലന കളരിക്ക് നേതൃത്വം വഹിക്കും. പരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വ്യക്തമായ ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുത്തുവാന്‍ സഹായകരമാകും വിധമാണ് വിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഡെര്‍ബി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയും നിലവില്‍ ഗണിതശാസ്ത്ര അധ്യാപികയുമായ ജൂലിയറ്റ് ആന്റ്റണി, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ ഗോപാല്‍, നിയമ ബിരുദധാരിയും ഈസ്റ്റ് ഇംഗ്ലണ്ട് എന്‍ എച്ച് എസ് ട്രസ്റ്റില്‍ റിക്രൂട്ട്‌മെന്റ് അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന മരിയ തോമസ്, ഹെയെന്‍ എന്ന സ്ഥാപനത്തില്‍ ടീം ലീഡറും മെയിന്റനന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് റോബോട്ടിക് എഞ്ചിനീയറുമായ മെല്‍ബിന്‍ തോമസ്, അക്കൗണ്ടിംഗ് ആന്‍ഡ് ഫൈനാന്‍സില്‍ ബിരുദധാരിയും ലോര്‍ഡ്സ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന സ്ഥാപനത്തിന്റെ മാനേജറും ആയ എല്‍ബെര്‍ട്ട് ജോയ്, ജാഗുവാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയില്‍ ഡിസൈന്‍ വാലിഡേഷന്‍ എന്‍ജിനിയര്‍ ആയി ജോലിചെയ്യുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരി ജോയല്‍ ജോയ്, ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥി എലെന്‍ ഷാജി, ലണ്ടണ്‍ കിംഗ്സ് കോളേജില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥി നയന്‍ തമ്പി, ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ഡെന്റ്റല്‍ വിദ്യാര്‍ത്ഥികളായ ലക്ഷ്മി ബിജു, ആന്‍ മരിയ ജോയ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കും.

യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച്, കഴിഞ്ഞ അദ്ധ്യായന വര്‍ഷം ജി സി എസ് ഇ, എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പത്തുവീതം വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി യുക്മ ആദരിക്കുന്നതാണ്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നല്‍കുന്ന സ്‌നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേര്‍ക്ക് വീതം അവാര്‍ഡുകള്‍ നല്‍കാനുള്ള തീരുമാനം.

ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തിലാണ് ദേശീയ യുവജന ദിനാഘോഷപരിപാടികള്‍ യുക്മ സംഘടിപ്പിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിച്ച് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും വിധമാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് യുവജന ദിനാഘോഷങ്ങളുടെ ചുമതലയുള്ള യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ എന്നിവര്‍ അറിയിച്ചു.

പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ പത്ത് പൗണ്ട് പ്രവേശന ഫീസ് നല്‍കേണ്ടതാണ്. ഭക്ഷണം സംഘാടകര്‍ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവര്‍ 9:30 ന് തന്നെ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:-

UKKCA Community Centre,

83 Woodcross Lane,

Bilston - WV14 9BW

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions