Don't Miss

ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ട്രെയിന്‍ യാത്ര.! വിദ്യാര്‍ഥിയുടെ അവിശ്വസനീയ സഞ്ചാരം

ഇന്ത്യയില്‍ നിന്നും യുകെയിലേക്കു അതും തലസ്ഥാനമായ ലണ്ടനിലേക്ക് ഒരു ട്രെയിന്‍ യാത്ര നടത്തി ഇന്ത്യന്‍ വിദ്യാര്‍ഥി. ലണ്ടനിലേക്ക് ട്രെയിന്‍ മാര്‍ഗവും യാത്ര ചെയ്യാമെന്ന് ഗുവാഹട്ടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി സൗഹിത്യ സെന്‍ ആണ് തെളിയിച്ചത്.

ഇതിനായി സാഹിത്യ സെന്നിന്റെ നിര്‍ദ്ദേശവും ഉണ്ട്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആണ് ആദ്യം പോകേണ്ടത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എപ്പോഴും ട്രെയിനുണ്ട്. 14 - 28 മണിക്കൂറാണ് യാത്രാസമയം. ഡല്‍ഹിയിലെത്തിയാല്‍ ലാഹോറിലേയ്ക്കുള്ള ട്രെയിന്‍ കയറാം. ഡല്‍ഹി അല്ലെങ്കില്‍ അത്താരി എന്നീ സ്ഥലങ്ങളെയും പാകിസ്ഥാനിലെ ലാഹോറിനെയും ബന്ധിപ്പിച്ച് ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഓടുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 16 മണിക്കൂര്‍ കൊണ്ട് ലാഹോര്‍ എത്തിച്ചേരും.

ലാഹോറില്‍ എത്തിയാല്‍ ക്വൊറ്റയാണ് അടുത്ത ലക്ഷ്യസ്ഥാനം. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വൊറ്റ. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനാണ് അക്ബര്‍ എക്സ്പ്രസ്. എല്ലാ ദിവസവും സര്‍വീസുണ്ട്. 24 മണിക്കൂറാണ് യാത്രാസമയം. ക്വൊറ്റയില്‍ നിന്ന് ഇറാനിയന്‍ സിറ്റിയായ സഹേദാനിലേക്ക് ട്രെയിന്‍ കയറാം.
ബലൂചിസ്ഥാനിന് തൊട്ടടുത്തുള്ള ഇറാനിന്റെ ഭാഗമായ പ്രവിശ്യയാണ് സഹേദാന്‍. ക്വൊറ്റയില്‍ നിന്ന് സഹേദാനിലേക്കെത്താന്‍ സഹേദാന്‍ മിക്സഡ് പാസഞ്ചര്‍ ട്രെയിന്‍ വേണം. രണ്ടു രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ മാസത്തില്‍ രണ്ടു തവണ മാത്രമേ ഓടുന്നുള്ളൂ. ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും. 33 മണിക്കൂറാണ് യാത്രാസമയം. അതു കൊണ്ട് യാത്ര കാലയളവ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വേണം ഇറങ്ങാന്‍ . സഹേദാനില്‍ നിന്ന് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലേക്ക് ആണ് പോകേണ്ടത്. ഈ രണ്ട് സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാസഞ്ചര്‍ ട്രെയിന്‍ ഉണ്ട്.

ട്രാന്‍സ് ഏഷ്യ എക്സ്പ്രസ് ട്രെയിന്‍ വഴി ടെഹ്റാനില്‍ നിന്ന് തുര്‍ക്കിയിലെ അങ്കാറയിലേക്ക് സഞ്ചരിക്കാം. മൂന്ന് ഭാഗമായി തിരിച്ചാണ് ഈ യാത്ര. ആദ്യം ടെഹ്റാനില്‍ നിന്ന് തുര്‍ക്കിയിലെ വാന്‍പയെര്‍ സ്റ്റേഷനിലേക്ക് എത്തുക. അവിടെ നിന്ന് വാന്‍ തടാകം കടക്കാന്‍ കപ്പല്‍/ ബോട്ട് സംവിധാനം ഉപയോഗിച്ചേ മതിയാകൂ. തടാകം കടന്നാല്‍ അങ്കാറയിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ഉണ്ട്. അങ്കാറയില്‍ നിന്ന് ഇസ്താംബൂളിലേക്ക് ആണ് പിന്നെ പോകേണ്ടത്. ഏറ്റവും സ്പീഡ് കൂടിയ ട്രെയിന്‍ സര്‍വീസാണ് ഈ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. 533 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ അഞ്ച് മണിക്കൂര്‍ മതി.

ഇസ്താംബൂള്‍ നിന്ന് പിന്നെ ലണ്ടനിലേക്ക് 5 ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തി വേണം യാത്ര നടത്താന്‍.

ഇസ്താംബൂള്‍ -ബുച്ചെറസ്റ്റ് (റൊമാനിയ)

. ബുച്ചെറസ്റ്റ് - ബുഡാപെസ്റ്റ് (ഹംഗറി)
. ബുഡാപെസ്റ്റ് - മ്യൂണിച്ച് (ജര്‍മനി)
. മ്യൂണിച്ച്- പാരിസ് (ഫ്രാന്‍സ്)
. പാരിസ് - ലണ്ടന്‍.

ആകാശക്കാഴ്ച്ചകളേക്കാള്‍ മനോഹരമായ ദൃശ്യാനുഭവമാണെന്നാണ്
സൗഹിത്യ സെന്‍ പറയുന്നത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions