ഡാളസ്: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച കൃതികള്‍ക്ക് ലിറ്റര്‍ജി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) നല്‍കുന്ന പുരസ്ക്കാരത്തിന് ലേഖന സമാഹാരങ്ങളുടെ വിഭാഗത്തില്‍ ഷാജന്‍ ആനിത്തോട്ടം രചിച്ച 'ഒറ്റപ്പയറ്റ്' എന്ന പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ ആദ്യവാരം ടെക്‌സാസിലെ ഡാളസില്‍ വച്ച് നടന്ന ലാനയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ മുന്‍ കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. പ്രശസ്‌ത ഭിഷഗ്വരനും എഴത്തുകാരനുമായ ഡോ. എം.വി. പിള്ള, അവാള്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഓച്ചാമില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചിക്കാഗോയില്‍ താമസിക്കുന്ന ഷാജന്‍ ആനിത്തോട്ടം മോനിപ്പള്ളി ഇടവക ആനിത്തോട്ടത്തില്‍ കുടുംബാംഗമാണ്. 'ഹിച്ച് ഹൈക്കര്‍ ; (കഥാസമാഹാരം), 'പൊലിക്കറ്റ'(കവിതകള്‍) എന്നിവയാണ് ഗ്രന്ഥകാരന്റെ മറ്റ് കൃതികള്‍. ഭാര്യ: ബിനു. മക്കള്‍: അന്‍ഷില്‍ , ആല്‍വിന്‍.